Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

പി.എൻ.പി കുടിയേറ്റം സജീവമാകുന്നു: നിയന്ത്രണങ്ങളിൽ അയവ്, നിയമങ്ങളിൽ വലിയ ഇളവുമായി 2026

Canada Varthakal by Canada Varthakal
January 8, 2026
in Immigration
Reading Time: 1 min read
flag

ഒട്ടാവ: പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ രംഗത്ത് വലിയ മാറ്റങ്ങൾ പ്രകടമായ 2025 പിന്നിടുമ്പോൾ, ഈ വർഷത്തിൽ കുടിയേറ്റക്കാർക്ക് അനുകൂലമായ സാഹചര്യങ്ങളാണ് തെളിയുന്നത്. കാനഡയിലെ വിവിധ പ്രവിശ്യകൾ വഴി സ്ഥിരതാമസത്തിന് (PR) അപേക്ഷിക്കുന്നവർക്ക് കഴിഞ്ഞ വർഷം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ 2026-ഓടെ ഈ നിയന്ത്രണങ്ങളിൽ അയവ് വരുത്താനും കൂടുതൽ പേർക്ക് അവസരം നൽകാനുമാണ് ഫെഡറൽ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

2024-ൽ 1,10,000 പേർക്ക് പ്രൊവിൻഷ്യൽ ക്വോട്ട വഴി സ്ഥിരതാമസ അനുമതി നൽകാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിൽ 2025-ൽ ഇത് പകുതിയോളം വെട്ടിക്കുറച്ചിരുന്നു. 1,20,000 ലക്ഷ്യമിട്ടിരുന്ന സ്ഥാനത്ത് വെറും 55,000 പേർക്ക് മാത്രമാണ് മുൻവർഷം അവസരം ലഭിച്ചത്. ഭവന പ്രതിസന്ധിയും സാമ്പത്തിക സാഹചര്യങ്ങളും കണക്കിലെടുത്ത് ഫെഡറൽ സർക്കാർ സ്വീകരിച്ച ഈ നിലപാട് കുടിയേറ്റ മോഹികൾക്ക് വലിയ തിരിച്ചടിയായിരുന്നു.

ADVERTISEMENT

നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ഒന്റാറിയോ, ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട തുടങ്ങിയ പ്രവിശ്യകൾക്ക് അനുവദിച്ച നോമിനേഷൻ ക്വോട്ടയിൽ 50 ശതമാനത്തോളം കുറവുണ്ടായി. ഇത് മറികടക്കാൻ പ്രവിശ്യാ സർക്കാരുകൾ പല ഇമിഗ്രേഷൻ സ്ട്രീമുകളും താൽക്കാലികമായി നിർത്തലാക്കുകയും തൊഴിൽ വിപണിയിൽ അത്യന്താപേക്ഷിതമായ വിഭാഗങ്ങൾക്ക് മാത്രമായി അപേക്ഷകൾ പരിമിതപ്പെടുത്തുകയും ചെയ്തു. നേരിട്ടുള്ള അപേക്ഷകൾക്ക് പകരം ‘എക്സ്പ്രഷൻ ഓഫ് ഇൻ്ററസ്റ്റ്’ (EOI) രീതിയിലേക്ക് ഭൂരിഭാഗം പ്രവിശ്യകളും മാറുകയും ചെയ്തു.

എന്നാൽ 2025-ന്റെ രണ്ടാം പകുതിയോടെ പ്രവിശ്യകളുടെ സമ്മർദ്ദത്തിന് വഴങ്ങി ഫെഡറൽ സർക്കാർ ക്വോട്ടയിൽ ഭാഗികമായ വർദ്ധനവ് വരുത്തിയിരുന്നു. അഭയാർത്ഥികളെയും കുടിയേറ്റക്കാരെയും സ്വീകരിക്കാൻ തയ്യാറായ പ്രവിശ്യകൾക്കാണ് അധിക ക്വോട്ട സർക്കാർ അനുവദിച്ചത്. ഇതനുസരിച്ച് ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട, മാനിറ്റോബ തുടങ്ങിയ ഇടങ്ങളിൽ നോമിനേഷനുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. അതേസമയം, രാജ്യത്തെ ഏറ്റവും വലിയ പ്രവിശ്യയായ ഒന്റാറിയോയുടെ ക്വോട്ടയിൽ മാറ്റമുണ്ടായില്ല.

ക്യുബെക്ക് ഒഴികെയുള്ള പ്രവിശ്യകളിൽ 2026-ൽ കുടിയേറ്റ സാധ്യതകൾ വീണ്ടും സജീവമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2026-2028 കാലയളവിലേക്കുള്ള പുതിയ ഇമിഗ്രേഷൻ പ്ലാൻ പ്രകാരം പി.എൻ.പി (PNP) ലക്ഷ്യം 91,500 ആയി ഉയർത്തിയിട്ടുണ്ട്. 2025-നെ അപേക്ഷിച്ച് 66 ശതമാനത്തോളം വർദ്ധനവാണ് ഈ മേഖലയിൽ പ്രതീക്ഷിക്കുന്നത്. രാജ്യത്തെ മൊത്തം സ്ഥിരതാമസക്കാരുടെ എണ്ണം 3,80,000 ആയി നിലനിർത്തിക്കൊണ്ടുതന്നെ പ്രവിശ്യകൾക്ക് കൂടുതൽ അധികാരം നൽകാനാണ് പുതിയ നീക്കം.

നിലവിൽ കാനഡയിലുള്ളവർക്ക് സ്ഥിരതാമസ അനുമതി ലഭിക്കാനുള്ള സാധ്യതകൾ വരും വർഷം വർദ്ധിക്കും. നോമിനേഷൻ ക്വോട്ട ഉയരുന്നതോടെ താൽക്കാലികമായി അടച്ചുപൂട്ടിയ ഇമിഗ്രേഷൻ സ്ട്രീമുകൾ വീണ്ടും തുറക്കാനും കൂടുതൽ ഡ്രോകൾ (Draws) നടത്താനും പ്രവിശ്യകൾക്ക് സാധിക്കും. ഹൗസിംഗ് പ്രശ്നങ്ങൾ മുൻനിർത്തി ക്യുബെക്ക് നിയന്ത്രണങ്ങൾ തുടരുമ്പോഴും, വിദഗ്ധ തൊഴിലാളികളെ സ്വീകരിക്കുന്ന കാര്യത്തിൽ 2026-ഓടെ മറ്റ് പ്രവിശ്യകൾ കൂടുതൽ വിട്ടുവീഴ്ചകൾക്കും ഇളവുകൾക്കും തയ്യാറായേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

PNP immigration becomes active: easing of restrictions, major relaxation of rules in 2026
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

BC PNP Entrepreneur Draw
Immigration

BCPNP Draw: 2026 സെപ്റ്റംബർ 22-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 24, 2026
Traveler holding Canadian passport at airport gate
Immigration

2027-ൽ കാനഡയിലേക്ക് വരുന്നവർ ശ്രദ്ധിക്കണം, മാറ്റങ്ങൾ പലത്

by Canada Varthakal
September 23, 2026
Canada Passport
Immigration

കാനഡ പൗരത്വ അപേക്ഷ നിരസിക്കപ്പെടാതിരിക്കാൻ ‘ലെറ്റർ ഓഫ് എക്സ്പ്ലനേഷൻ’: അറിയേണ്ട കാര്യങ്ങൾ ഇതാ

by Canada Varthakal
September 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.