📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

‘പത്തനാപുരത്തല്ലാതെ ഞാൻ എവിടെ പോകാൻ?’ വികസന നേട്ടങ്ങൾ ഉയർത്തിപ്പിടിച്ച് ഗണേഷ് കുമാർ വീണ്ടും തിരഞ്ഞെടുപ്പ് പോരാട്ടത്തിന്

Canada Varthakal by Canada Varthakal
January 6, 2026
in Kerala
Reading Time: 1 min read
Ganesh Kumar

തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ പത്തനാപുരം മണ്ഡലത്തിൽ നിന്നുതന്നെ ജനവിധി തേടുമെന്ന് പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പത്തനാപുരത്ത് അല്ലാതെ താൻ മറ്റെവിടെ പോകാനാണെന്നും വൻ ഭൂരിപക്ഷത്തോടെ മണ്ഡലത്തിൽ നിന്ന് വീണ്ടും വിജയിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പത്തനാപുരം നിവാസികളുമായി തനിക്കുള്ള ആത്മബന്ധം മാറ്റമില്ലാതെ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി. പത്തനാപുരത്തുകാർക്ക് തന്നെയും തനിക്ക് അവരെയും ഒഴിവാക്കാൻ കഴിയില്ല. കെഎസ്ആർടിസിയെ മികച്ച നിലയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നത് പത്തനാപുരത്തെ വോട്ടർമാർക്ക് അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരരംഗത്തുണ്ടാകുമോ എന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENT

കടുത്ത പ്രതിസന്ധികൾക്കിടയിലും ചരിത്രപരമായ വൻ വരുമാന നേട്ടമാണ് കെഎസ്ആർടിസി ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഈ ജനുവരി 5-ന് മാത്രം ടിക്കറ്റ് ഇനത്തിലും മറ്റുമായി 13.02 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചതെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനമാണിത്. ടിക്കറ്റ് വിൽപ്പനയിലൂടെ മാത്രം 12.18 കോടി രൂപയാണ് അന്ന് കെഎസ്ആർടിസിക്ക് ലഭിച്ചത്. ശബരിമല സീസൺ ആയതുകൊണ്ട് മാത്രം ലഭിച്ച നേട്ടമല്ല ഇതെന്നും, കൃത്യമായ ആസൂത്രണത്തോടെ സർവീസുകൾ ക്രമീകരിച്ചതാണ് വരുമാനം വർദ്ധിക്കാൻ കാരണമായതെന്നും മന്ത്രി വ്യക്തമാക്കി.

ADVERTISEMENT

സ്ഥാപനത്തിന്റെ മുഖച്ഛായ മാറ്റുന്നതിനായി നടൻ മോഹൻലാലിനെ കെഎസ്ആർടിസിയുടെ ഗുഡ്‌വിൽ അംബാസഡറായി നിയമിക്കും. ഇതിന് അദ്ദേഹം സമ്മതം മൂളിയിട്ടുണ്ട്. കൂടാതെ, വിമാന യാത്രയ്ക്ക് സമാനമായ സൗകര്യങ്ങളുള്ള ലക്ഷ്വറി വോൾവോ ബസുകൾ ഉടൻ നിരത്തിലിറക്കും. പാൻട്രി സൗകര്യം ഉൾപ്പെടെയുള്ള ഈ ബസുകൾ ആദ്യഘട്ടത്തിൽ തിരുവനന്തപുരം-എറണാകുളം റൂട്ടിലാകും സർവീസ് നടത്തുക.
പുതിയ പദ്ധതികൾ സാമ്പത്തികമായി വലിയ ഗുണം നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎസ്ആർടിസി ഡ്രൈവിംഗ് സ്‌കൂളുകൾ വഴി ഇതുവരെ 4.26 കോടി രൂപയുടെ വരുമാനം ലഭിച്ചു. വരുമാനം വർദ്ധിപ്പിക്കുന്നതിനൊപ്പം യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

'Where else can I go but Pathanapuram?' Ganesh Kumar to contest elections again, touting development achievements
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഗണ്‍മാന്‍മാരുടെ മര്‍ദനം: ആദ്യ അന്വേഷണം അട്ടിമറിച്ചെന്ന് എസ്‌ഐടിക്ക് പൊലീസുകാരുടെ നിര്‍ണായക മൊഴി
Kerala

ഗണ്‍മാന്‍മാരുടെ മര്‍ദനം: ആദ്യ അന്വേഷണം അട്ടിമറിച്ചെന്ന് എസ്‌ഐടിക്ക് പൊലീസുകാരുടെ നിര്‍ണായക മൊഴി

by Canada Varthakal
May 22, 2026
ഒരു വോട്ട് പോലും അസാധുവായില്ല, 101 വോട്ട്! കേരള നിയമസഭയുടെ 25-ാം സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ
Kerala

ഒരു വോട്ട് പോലും അസാധുവായില്ല, 101 വോട്ട്! കേരള നിയമസഭയുടെ 25-ാം സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

by Canada Varthakal
May 22, 2026
നിയമസഭ സ്പീക്കറെ ഇന്നറിയാം; ചരിത്രത്തിലാദ്യമായി മൂന്ന് സ്ഥാനാർത്ഥികൾ!
Kerala

നിയമസഭ സ്പീക്കറെ ഇന്നറിയാം; ചരിത്രത്തിലാദ്യമായി മൂന്ന് സ്ഥാനാർത്ഥികൾ!

by Canada Varthakal
May 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.