📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ഒന്റാരിയോയിൽ മാറ്റങ്ങളുടെ പുതുവർഷം; തൊഴിൽ നിയമങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങളിലും വരുന്നത് നിർണായക പരിഷ്കാരങ്ങൾ

Canada Varthakal by Canada Varthakal
January 4, 2026
in Ontario
Reading Time: 1 min read
wall

ടൊറന്റോ: ഒന്റാറിയോ പ്രവിശ്യയിൽ പുതുവർഷത്തോടനുബന്ധിച്ച് തൊഴിൽ നിയമങ്ങളിലും മാലിന്യ സംസ്കരണ സംവിധാനങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങളിലും നിർണായക മാറ്റങ്ങൾ നിലവിൽ വന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന ഈ നിയമങ്ങൾ സാധാരണക്കാരുടെ ജീവിതത്തെയും സുരക്ഷയെയും നേരിട്ട് ബാധിക്കുന്നവയാണ്.

തൊഴിൽ നിയമങ്ങളിലെ (Employment Standards Act) മാറ്റമനുസരിച്ച്, ഒന്റാറിയോയിലെ മിക്കവാറും എല്ലാ തൊഴിൽ പരസ്യങ്ങളിലും ഇനി മുതൽ ശമ്പള നിരക്ക് വ്യക്തമാക്കേണ്ടതുണ്ട്. ഉദ്യോഗാർത്ഥികൾക്ക് അഭിമുഖ വേളകളിൽ ശമ്പളത്തെക്കുറിച്ച് ചോദിക്കാനുള്ള വിമുഖത ഒഴിവാക്കാനും റിക്രൂട്ട്‌മെന്റ് നടപടികൾ കൂടുതൽ സുതാര്യമാക്കാനും ഈ തീരുമാനം സഹായിക്കും. കൂടാതെ, അഭിമുഖത്തിന് ശേഷം പരമാവധി 45 ദിവസത്തിനുള്ളിൽ ഉദ്യോഗാർത്ഥികളെ ഫലം അറിയിക്കണമെന്ന നിബന്ധനയും പുതിയ നിയമത്തിലുണ്ട്.

ADVERTISEMENT

ഗാർഹിക സുരക്ഷാ നിയമങ്ങളിലും സർക്കാർ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വീടുകളിൽ മുൻപ് ഉറങ്ങുന്ന മുറികൾക്ക് പുറത്ത് മാത്രം മതിയായിരുന്ന കാർബൺ മോണോക്സൈഡ് അലാറങ്ങൾ ഇനി മുതൽ എല്ലാ നിലകളിലും നിർബന്ധമായും സ്ഥാപിക്കണം. നിറമോ മണമോ രുചിയോ ഇല്ലാത്ത വിഷവാതകമായ കാർബൺ മോണോക്സൈഡ് മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാൻ ഈ മുൻകരുതൽ സഹായിക്കും. 2008-ൽ വുഡ്‌സ്റ്റോക്കിലുണ്ടായ ദാരുണമായ ഒരു കുടുംബദുരന്തത്തെ തുടർന്നുള്ള വർഷങ്ങളായുള്ള ആവശ്യമാണ് ഇതോടെ നിയമമായത്.

മാലിന്യ സംസ്കരണ രംഗത്തും വലിയൊരു മാറ്റം പുതുവർഷത്തിൽ സംഭവിച്ചു. റീസൈക്ലിംഗ് (Blue Box Program) പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം മുൻസിപ്പാലിറ്റികളിൽ നിന്ന് പാക്കേജിംഗ് നിർമ്മിക്കുന്ന കമ്പനികളിലേക്ക് മാറി. ‘സർക്കുലർ മെറ്റീരിയൽസ്’ (Circular Materials) എന്ന ലാഭരഹിത സംഘടനയ്ക്കാണ് നിലവിൽ ഇതിന്റെ മേൽനോട്ടം. 2028-ഓടെ കാർബോർഡ്, പേപ്പർ തുടങ്ങിയവയുടെ 80 ശതമാനമെങ്കിലും പുനരുപയോഗം ചെയ്തിരിക്കണമെന്ന നിയമപരമായ ലക്ഷ്യവും കമ്പനികൾക്ക് മുന്നിലുണ്ട്.

ഒന്റാറിയോയിൽ സീറ്റ് ബെൽറ്റ് ധരിക്കൽ നിർബന്ധമാക്കിയിട്ട് 2026 ജനുവരി ഒന്നിന് 50 വർഷം പൂർത്തിയായി. 1976-ലാണ് കാനഡയിൽ ആദ്യമായി ഇത്തരമൊരു നിയമം വരുന്നത്. എന്നാൽ നിയമം വന്ന് അരനൂറ്റാണ്ട് കഴിഞ്ഞിട്ടും സീറ്റ് ബെൽറ്റ് ധരിക്കാത്തവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നത് പോലീസിനെ ആശങ്കയിലാക്കുന്നുണ്ട്. 2020-ൽ 6,000 കേസുകൾ മാത്രമായിരുന്നത് 2024-ൽ 13,000 ആയി വർദ്ധിച്ചതായി പ്രവിശ്യാ പോലീസ് (OPP) അറിയിച്ചു.

മുന്നറിയിപ്പുകൾ അവഗണിക്കുന്നവർക്കെതിരെ വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് അധികൃതരുടെ തീരുമാനം. പുതിയ മാറ്റങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

A new year of change in Ontario; crucial reforms coming to employment laws and safety standards
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

സുരക്ഷാവീഴ്ചയോ അതോ എഐ സൃഷ്ടിയോ? ബ്ലൂ സ്റ്റേഡിയം വീഡിയോയിൽ വിശദീകരണവുമായി ടൊറന്റോ പൊലീസും അധികൃതരും
Ontario

സുരക്ഷാവീഴ്ചയോ അതോ എഐ സൃഷ്ടിയോ? ബ്ലൂ സ്റ്റേഡിയം വീഡിയോയിൽ വിശദീകരണവുമായി ടൊറന്റോ പൊലീസും അധികൃതരും

by Canada Varthakal
May 22, 2026
ഫയലുകൾ ‘കാണാതായി’, അപ്പീൽ തീർപ്പാക്കാൻ എടുത്തത് 18 വർഷം; ഒടുവിൽ ആ ട്രാഫിക് പിഴക്കേസിൽ ഡ്രൈവർ കുറ്റവിമുക്തൻ
Ontario

ഫയലുകൾ ‘കാണാതായി’, അപ്പീൽ തീർപ്പാക്കാൻ എടുത്തത് 18 വർഷം; ഒടുവിൽ ആ ട്രാഫിക് പിഴക്കേസിൽ ഡ്രൈവർ കുറ്റവിമുക്തൻ

by Canada Varthakal
May 21, 2026
How Ontario colleges are struggling to attract international students after visa changes
Ontario

വിസ നിയന്ത്രണം തിരിച്ചടിയായി; ഒന്റാറിയോ കോളജുകളിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ്

by Canada Varthakal
May 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.