📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Business

ട്രംപിന്റെ നികുതി നയം, കനേഡിയൻ ഫർണിച്ചർ മേഖല തകർച്ചയിലേക്ക്;പിരിച്ചുവിടൽ ഭീതിയിൽ തൊഴിലാളികൾ

Canada Varthakal by Canada Varthakal
January 3, 2026
in Business
Reading Time: 1 min read
U.S. President Donald Trump's tariffs

ഒട്ടാവ: കാനഡയിലെ കിച്ചൺ കാബിനറ്റ്, ഫർണിച്ചർ നിർമ്മാണ മേഖലകൾ അമേരിക്ക ഏർപ്പെടുത്തിയ അധിക നികുതിയെത്തുടർന്ന് കനത്ത പ്രതിസന്ധി നേരിടുന്നു. പുതുവർഷത്തിൽ നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്ന നികുതി വർദ്ധനവ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താൽക്കാലികമായി മാറ്റിവെച്ചത് നേരിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും, നിലവിലുള്ള 25 ശതമാനം തീരുവ വ്യവസായത്തെ തകർക്കുന്നതായി കനേഡിയൻ കിച്ചൺ കാബിനറ്റ് അസോസിയേഷൻ (CKCA) വ്യക്തമാക്കി.

കഴിഞ്ഞ ഒക്ടോബറിലാണ് ഫർണിച്ചറുകൾക്കും കാബിനറ്റുകൾക്കും ട്രംപ് ഭരണകൂടം 25 ശതമാനം നികുതി ഏർപ്പെടുത്തിയത്. ജനുവരി ഒന്നു മുതൽ ഇത് യഥാക്രമം 30, 50 ശതമാനമായി ഉയർത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. നികുതി 50 ശതമാനമായി ഉയർത്താത്തത് വലിയ ആശ്വാസമാണെങ്കിലും, നിലവിലെ ഉയർന്ന നികുതി ഭാരം താങ്ങാൻ ചെറുകിട-വൻകിട കമ്പനികൾക്ക് സാധിക്കുന്നില്ലെന്ന് അസോസിയേഷൻ വൈസ് പ്രസിഡന്റ് ലൂക്ക് ഏലിയാസ് പറഞ്ഞു. ഉൽപ്പാദന മേഖലയിൽ പെട്ടെന്നുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ മറികടക്കുക അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT

കാനഡയിൽ ഏകദേശം 470 കോടി ഡോളറിന്റെ വിറ്റുവരവുള്ള മേഖലയാണിത്. പ്രതിവർഷം 60 കോടി ഡോളറിലധികം മൂല്യമുള്ള ഉൽപ്പന്നങ്ങൾ കാനഡയിൽ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. അമേരിക്കൻ വിപണിയെ മാത്രം ആശ്രയിച്ച് നിൽക്കുന്ന നൂറുകണക്കിന് സ്ഥാപനങ്ങളുടെ നിലനിൽപ്പാണ് ഇപ്പോൾ അപകടത്തിലായിരിക്കുന്നത്. മാനിറ്റോബ ആസ്ഥാനമായുള്ള ഏലിയാസ് വുഡ് വർക്ക് പോലുള്ള കമ്പനികൾ തങ്ങളുടെ 80 ശതമാനം ഉൽപ്പന്നങ്ങളും അമേരിക്കയിലേക്കാണ് അയക്കുന്നത്. അധിക നികുതി ലാഭവിഹിതം പൂർണ്ണമായും ഇല്ലാതാക്കിയതായും പല കമ്പനികളിലും പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എത്തുന്ന ഭാഗങ്ങൾ കാനഡയിൽ വെച്ച് കൂട്ടിയിണക്കി ‘മെയ്ഡ് ഇൻ കാനഡ’ എന്ന പേരിൽ അമേരിക്കയിൽ വിൽക്കുന്നത് തടയാൻ കർശന നടപടി വേണമെന്ന് അമേരിക്കൻ വ്യവസായികൾ ആവശ്യപ്പെട്ടിരുന്നു. ചൈനയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ കാനഡ വഴി അമേരിക്കൻ വിപണിയിലെത്തുന്നു എന്ന ആക്ഷേപമാണ് തീരുവ ഏർപ്പെടുത്താൻ കാരണമായത്. ഈ വർഷം നടക്കാനിരിക്കുന്ന കാനഡ-യുഎസ്-മെക്സിക്കോ വ്യാപാര കരാർ (CUSMA) പുനഃപരിശോധനയിൽ ഈ വിഷയം പ്രധാന ചർച്ചയാകുമെന്നാണ് കരുതപ്പെടുന്നത്.

സ്റ്റീൽ, ഓട്ടോമൊബൈൽ തുടങ്ങിയ വലിയ മേഖലകൾക്കൊപ്പം കിച്ചൺ കാബിനറ്റ് വ്യവസായത്തെയും കേന്ദ്ര സർക്കാർ ഗൗരവമായി പരിഗണിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. കാനഡയിലുടനീളം 3,500 ഓളം കമ്പനികളിലായി 25,000-ത്തിലധികം തൊഴിലാളികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഈ കുടുംബങ്ങളുടെ ഉപജീവനത്തിനായി അമേരിക്കയുമായി അടിയന്തരമായി ചർച്ചകൾ നടത്തി പരിഹാരം കാണണമെന്നാണ് വ്യവസായികളുടെ ആവശ്യം.

canada-u-s-tariffs-kitchen-cabinets

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: -u-s-tariffskitchen-cabinets
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Challenge for big banks; 'Wealth Simple' introduces new features for children and businesses
Business

വൻകിട ബാങ്കുകൾക്ക് വെല്ലുവിളി; കുട്ടികൾക്കും ബിസിനസുകൾക്കുമായി പുതിയ ഫീച്ചർ അവതരിപ്പിച്ച് ‘വെൽത്ത് സിംപിൾ’

by Canada Varthakal
May 22, 2026
Beer, alcohol sales falling amid consumer strain and shifting priorities
Business

ഉപഭോക്തൃ ശീലങ്ങളിൽ മാറ്റം; കാനഡയിലും യുഎസിലും ആൽക്കഹോൾ വിൽപ്പനയിൽ വൻ ഇടിവ്

by Canada Varthakal
May 16, 2026
The logo for Electronic Arts is displayed during the Electronic Entertainment Expo in Los Angeles
Business

ഇഎ ഗെയിംസ് വിൽപനയ്‌ക്കെതിരെ കാനഡയിൽ പ്രതിഷേധം; ഇടപാടിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി CWA Canada

by Canada Varthakal
May 8, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.