തിരുവനന്തപുരം: സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാൻഡ് ബ്രാൻഡിക്ക് അനുയോജ്യമായ പേരും ലോഗോയും നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം. മികച്ച പേരും ലോഗോയും സമർപ്പിക്കുന്നവർക്ക് 10,000 രൂപ സമ്മാനം നൽകുമെന്ന് ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) മാനേജിംഗ് ഡയറക്ടർ അറിയിച്ചു.
പാലക്കാടുള്ള മലബാർ ഡിസ്റ്റിലറിയിൽ നിന്നാണ് പുതിയ ബ്രാൻഡി ഉൽപ്പാദിപ്പിക്കുന്നത്. ഈ സംരംഭത്തിന് ജനകീയമായ ഒരു മുഖം നൽകുന്നതിന്റെ ഭാഗമായാണ് പൊതുജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുന്നത്. താൽപ്പര്യമുള്ളവർക്ക് ബ്രാൻഡിക്ക് ചേരുന്ന പേരും ആകർഷകമായ ലോഗോയും തയ്യാറാക്കി സമർപ്പിക്കാവുന്നതാണ്.
അടുത്ത മാസം 7-ാം തീയതിക്കുള്ളിൽ നിർദ്ദേശങ്ങൾ ബെവ്കോയ്ക്ക് ലഭിക്കണം. വിദഗ്ധ സമിതി തിരഞ്ഞെടുക്കുന്ന മികച്ച പേര് നിർദ്ദേശിക്കുന്ന വ്യക്തിക്കായിരിക്കും സമ്മാനത്തുക ലഭിക്കുക. കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള മദ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ സ്വന്തം നിലയിൽ ബ്രാൻഡി വിപണിയിലിറക്കാൻ ഒരുങ്ങുന്നത്. താൽപ്പര്യമുള്ളവർക്ക് തങ്ങൾ നിർദ്ദേശിക്കുന്ന പേരും ലോഗോയും malabardistilleries@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കാവുന്നതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Government can give name and logo to brand; Bevco offers Rs 10,000 as prize to those selected



