Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

അടുത്തൊന്നും മാതാപിതാക്കളെ കാനഡയിലേക്ക് കൊണ്ടുവരാൻ കഴിയില്ല? PGP അപേക്ഷകൾ സ്വീകരിക്കുന്നത് താൽക്കാലികമായി നിർത്തുന്നു

Canada Varthakal by Canada Varthakal
January 13, 2026
in Immigration
Reading Time: 1 min read
Grandparents in canada

ഒട്ടാവ: കാനഡയിലെ കുടിയേറ്റ നിയമങ്ങളിൽ വലിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ഐ.ആർ.സി.സി (IRCC). മാതാപിതാക്കളെയും മുത്തശ്ശീമുത്തച്ഛന്മാരെയും കാനഡയിലേക്ക് കൊണ്ടുവരാൻ സഹായിക്കുന്ന ‘പേരന്റ്‌സ് ആൻഡ് ഗ്രാൻഡ്‌പേരന്റ്‌സ് പ്രോഗ്രാം’ (PGP) വഴി പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് കാനഡ താൽക്കാലികമായി നിർത്തുന്നു.

2026 ജനുവരി 1 മുതൽ പേരന്റ്‌സ് ആൻഡ് ഗ്രാൻഡ്‌പേരന്റ്‌സ് പ്രോഗ്രാമിൽ പുതിയ സ്ഥിരതാമസ (PR) അപേക്ഷകൾ സ്വീകരിക്കില്ല. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം തുടരും. 2025-ൽ ലഭിച്ച സ്പോൺസർഷിപ്പ് അപേക്ഷകൾ മാത്രമേ 2026-ൽ പ്രോസസിംഗിനായി പരിഗണിക്കുകയുള്ളൂ. 2025 മാർച്ച് 13-ലെ മന്ത്രിതല നിർദ്ദേശങ്ങൾ പാലിച്ച അപേക്ഷകർക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം. 2026ൽ പരമാവധി 10,000 അപേക്ഷകൾ മാത്രമേ പ്രോസസ്സ് ചെയ്യാൻ സർക്കാർ ഉദ്ദേശിക്കുന്നുള്ളൂ. പുതിയ ഉത്തരവുകൾ വന്നില്ലെങ്കിൽ മറ്റ് അപേക്ഷകളൊന്നും 2026-ൽ സ്വീകരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ADVERTISEMENT

മാതാപിതാക്കളെ കാനഡയിലേക്ക് സ്ഥിരമായി കൊണ്ടുവരാൻ കാത്തിരുന്ന ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളെ ഈ തീരുമാനം പ്രതിസന്ധിയിലാക്കും. നിലവിൽ അപേക്ഷകൾ നൽകി കാത്തിരിക്കുന്നവർക്ക് 2025-ലെ ക്വാട്ടയിൽ ഉൾപ്പെടാൻ സാധിച്ചിട്ടുണ്ടെങ്കിൽ മാത്രമേ 2026-ൽ നടപടികൾ പൂർത്തിയാക്കാൻ സാധിക്കൂ. കാനഡയുടെ പുതിയ ഇമിഗ്രേഷൻ നയം അനുസരിച്ച് കുടിയേറ്റക്കാരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Can't bring parents to Canada anytime soon? PGP applications suspended
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

canada flag
Immigration

സ്റ്റഡി പെർമിറ്റുകളിൽ സാമ്പത്തിക പരിശോധന കർശനമാക്കി കാനഡ; ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കണം

by Canada Varthakal
July 29, 2026
നാടുകടത്തലും പ്രവേശനവിലക്കും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം: കാനഡയിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി IRCC
Immigration

നാടുകടത്തലും പ്രവേശനവിലക്കും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം: കാനഡയിൽ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി IRCC

by Canada Varthakal
July 29, 2026
bc pnp
Immigration

BC PNP ഡ്രോ: ജൂലൈ 28-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!

by Canada Varthakal
July 29, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.