ഒന്റാരിയോ: ഒന്റാരിയോയിലെ മിക്ക പ്രദേശങ്ങളിലും സമ്മിശ്ര കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്ന് എൻവയോൺമെന്റ് കാനഡ അറിയിച്ചു. ഒട്ടാവയിൽ ഐസ് മഴയ്ക്കും (Freezing rain) ലേക്ക് സുപ്പീരിയർ തീരങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. ടിമിൻസിൽ 60 സെന്റിമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുള്ളതായും അധികൃതർ അറിയിച്ചു. മോൺട്രിയലിന് വടക്കുള്ള മേഖലകളിൽ 25 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് കാലാവസ്ഥാ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ന്യൂ ബ്രൺസ്‌വിക്, നോവ സ്കോഷ്യ, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നിവിടങ്ങളിൽ ഐസ് മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡറിന്റെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും മഞ്ഞുകാറ്റിനും സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കാനഡയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ചയും ശൈത്യതരംഗവും തുടരുകയാണെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Cold wave intensifies in Canada; Warning of heavy snow and rain



