📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

അതിജീവിതയുടെ പേര് വെളിപ്പെടുത്തി: മാർട്ടിന്റെ വീഡിയോ പ്രചരിപ്പിച്ച മൂന്ന് പേർ പിടിയിൽ

Canada Varthakal by Canada Varthakal
December 22, 2025
in Kerala
Reading Time: 1 min read
martin

തൃശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് രണ്ടാം പ്രതി മാർട്ടിൻ പുറത്തുവിട്ട വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മൂന്ന് പേർ അറസ്റ്റിൽ. എറണാകുളം, ആലപ്പുഴ, തൃശൂർ സ്വദേശികളെയാണ് തൃശൂർ സിറ്റി പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ കൂടുതൽ റീച്ച് കിട്ടാനും അതിലൂടെ പണം ഉണ്ടാക്കാനുമായി മനഃപൂർവം വീഡിയോ പങ്കുവെച്ചു എന്ന് ബോധ്യപ്പെട്ടതോടെയാണ് പോലീസ് ഇവരെ പിടികൂടിയത്.

നടിയെ ആക്രമിച്ച കേസിലെ വിധി വന്നതിന് പിന്നാലെയാണ് മാർട്ടിൻ അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചത്. ഇത് നിയമവിരുദ്ധമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ, കൂടുതൽ കാഴ്ചക്കാരെ ലഭിക്കുന്നതിനായി പ്രതികൾ വിവിധ ഫേസ്ബുക്ക് പേജുകളിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും വീഡിയോ അപ്‌ലോഡ് ചെയ്യുകയായിരുന്നു. വീഡിയോ പ്രചരിപ്പിക്കുന്നതിനായി ഇവർ പണം കൈപ്പറ്റിയെന്നും അതിജീവിതയെ ബോധപൂർവം അപകീർത്തിപ്പെടുത്താനാണ് ഇത് ചെയ്തതെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

ADVERTISEMENT

സംഭവവുമായി ബന്ധപ്പെട്ട് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) 72, 75 വകുപ്പുകളും ഐ.ടി ആക്ട് സെക്ഷൻ 67 ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതിജീവിതയുടെ സ്വകാര്യതയെയും അന്തസ്സിനെയും ബാധിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് പോലീസ് അറിയിച്ചു.

സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ ഇരുന്നൂറിലധികം സൈറ്റുകളിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഈ വീഡിയോ പ്രചരിച്ചതായി കണ്ടെത്തി. ഈ ലിങ്കുകളെല്ലാം പോലീസ് ഇതിനോടകം തന്നെ നശിപ്പിക്കുകയും ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. വീഡിയോ ഇനിയും കൈവശം വെക്കുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും എതിരെ കർശന നടപടിയുണ്ടാകും.

അതിജീവിതയെ അപകീർത്തിപ്പെടുത്തുന്ന നീക്കങ്ങൾക്കെതിരെ കർശന നിരീക്ഷണം തുടരുമെന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ദേശ്മുഖ് അറിയിച്ചു. നിയമപരമായ വിലക്കുകൾ ലംഘിച്ച് അതിജീവിതയുടെ പേരോ ദൃശ്യങ്ങളോ പങ്കുവെക്കുന്നത് സൈബർ നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Survivor's name revealed: Three arrested for spreading Martin's video

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

vizhinjam port
Kerala

കുതിപ്പിനൊരുങ്ങി വിഴിഞ്ഞം; സ്ഥലമേറ്റെടുപ്പും സ്പെഷ്യൽ എക്ണോമിക് സോണും പ്രഖ്യാപനങ്ങളിൽ മാത്രം

by Canada Varthakal
May 25, 2026
We also have demand, Setta! Gangs are kidnapping guest workers coming to Kerala, construction sector in crisis
Kerala

ഞങ്ങൾക്കും ഡിമാൻഡ് ഉണ്ട് സേട്ടാ! കേരളത്തിലേക്ക് വരുന്ന അതിഥിത്തൊഴിലാളികളെ തട്ടിയെടുത്ത് സംഘങ്ങൾ, പ്രതിസന്ധിയിൽ നിർമാണ മേഖല

by Canada Varthakal
May 24, 2026
kattalan movie
Kerala

പെരുന്നാൾ ദിനത്തിൽ ആക്ഷൻ വെടിക്കെട്ടിന് തിരികൊളുത്തി പെപ്പെ; ‘കാട്ടാളൻ’ അഡ്വാൻസ് ബുക്കിംഗിൽ വൻ കുതിപ്പ്, റിലീസിന് ഇനി 5 നാൾ!

by Canada Varthakal
May 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.