ബ്രിട്ടീഷ് കൊളംബിയ; ബ്രിട്ടീഷ് കൊളംബിയയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസം പകർന്ന് ഫെഡറൽ ഗവൺമെന്റിന്റെ പുതിയ പ്രഖ്യാപനം. ഈ വർഷത്തെ ബിസി പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലേക്ക് (BC PNP) 960 അധിക നോമിനേഷനുകൾ കൂടി അനുവദിച്ചു. ഇതോടെ 2025-ലെ ആകെ നോമിനേഷൻ ക്വാട്ട 6,214 ആയി ഉയർന്നു.
2025 ഏപ്രിലിൽ പ്രഖ്യാപിച്ച മുൻഗണനാ പട്ടിക പ്രകാരമുള്ള ഉദ്യോഗാർത്ഥികൾക്കായിരിക്കും ഈ അധിക നോമിനേഷനുകൾ ലഭ്യമാകുക. പ്രധാനമായും ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾ, സംരംഭകർ, പ്രവിശ്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകാൻ കഴിയുന്ന ഉദ്യോഗാർത്ഥികൾ എന്നിവർക്കാണ് ഇതിൽ മുൻഗണന നൽകുന്നത്. കൂടാതെ, നിലവിൽ വെയിറ്റ്‌ലിസ്റ്റിലുള്ള ഇന്റർനാഷണൽ പോസ്റ്റ് ഗ്രാജുവേറ്റ് (IPG) അപേക്ഷകർക്കും ഈ വർദ്ധനവ് ഗുണകരമാകും.
അനുവദിക്കപ്പെട്ട ഈ മുഴുവൻ ക്വാട്ടയും 2025 ഡിസംബർ 31-നകം തന്നെ പൂർണ്ണമായും പ്രയോജനപ്പെടുത്താനാണ് പ്രവിശ്യയുടെ തീരുമാനം. ഈ വർഷത്തെ പ്രവർത്തന ഫലങ്ങളും 2026-ലേക്കുള്ള പുതിയ മുൻഗണനാ വിഷയങ്ങളും വരാനിരിക്കുന്ന പുതുവർഷത്തിൽ ബിസി ഗവൺമെന്റ് ഔദ്യോഗികമായി പുറത്തുവിടും. കാനഡയിലെ കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്ന സാഹചര്യത്തിലും ബ്രിട്ടീഷ് കൊളംബിയ കൂടുതൽ അവസരങ്ങൾ തുറന്നു നൽകുന്നത് പ്രവാസി ഉദ്യോഗാർത്ഥികൾക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
Massive increase in British Columbia’s immigration quota


