📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡയിൽ പുതിയ പൗരത്വ നിയമം പ്രാബല്യത്തിൽ; മാറ്റങ്ങൾ ഇങ്ങനെ!

Canada Varthakal by Canada Varthakal
December 16, 2025
in Immigration
Reading Time: 1 min read
Canada passport

ഒട്ടാവ: കനേഡിയൻ പൗരന്മാരായ മാതാപിതാക്കൾക്ക് വിദേശത്ത് ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം കൈമാറുന്നത് സംബന്ധിച്ച നിയമത്തിൽ ചരിത്രപരമായ ഭേദഗതി വരുത്തി കാനഡ. ഏറെ കാലമായി നിലനിന്നിരുന്ന ‘ഫസ്റ്റ് ജനറേഷൻ ലിമിറ്റ്’ എന്ന കർശനമായ പൗരത്വ നിയന്ത്രണം ഒഴിവാക്കിക്കൊണ്ടുള്ള ‘സിറ്റിസൺഷിപ്പ് ബൈ ഡിസന്റ്’ (Citizenship by Descent) നിയമം 2025 ഡിസംബർ 15 മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വന്നു. വിദേശത്ത് താമസിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ഇന്ത്യൻ വംശജർക്ക് ഈ നീക്കം വലിയ അനുഗ്രഹമാകും.

2009-ൽ നിലവിൽ വന്ന പഴയ നിയമപ്രകാരം കനേഡിയൻ പൗരന്മാരായ മാതാപിതാക്കൾ തന്നെ വിദേശത്ത് ജനിച്ചവരാണെങ്കിൽ, അവർക്ക് വിദേശത്ത് ജനിക്കുന്ന മക്കൾക്കോ ദത്തെടുക്കുന്ന കുട്ടികൾക്കോ പൗരത്വം ലഭിക്കില്ലായിരുന്നു. എന്നാൽ പുതിയ നിയമം ഈ തടസ്സം നീക്കി. ഇനി മുതൽ വിദേശത്ത് ജനിച്ച ഒരു കനേഡിയൻ രക്ഷിതാവ്, കുട്ടി ജനിക്കുന്നതിനോ ദത്തെടുക്കുന്നതിനോ മുൻപായി കാനഡയിൽ ആകെ 1,095 ദിവസമെങ്കിലും (ഏകദേശം മൂന്ന് വർഷം) താമസിച്ചിട്ടുണ്ടെങ്കിൽ, ആ കുട്ടിക്കും സ്വാഭാവികമായി കനേഡിയൻ പൗരത്വത്തിന് അർഹതയുണ്ടാകും.

ADVERTISEMENT

2025 ഡിസംബർ 15-ന് മുൻപ് ജനിച്ചവരും പണ്ടത്തെ നിയന്ത്രണങ്ങൾ കാരണം പൗരത്വം ലഭിക്കാതിരുന്നവരും ഇനി മുതൽ നിയമപരമായി കനേഡിയൻ പൗരന്മാരായി പരിഗണിക്കപ്പെടും. ഇവർ പുതുതായി പൗരത്വത്തിനായി അപേക്ഷിക്കേണ്ടതില്ല, പകരം തങ്ങളുടെ പൗരത്വം തെളിയിക്കുന്ന പൗരത്വ സർട്ടിഫിക്കറ്റിനായി (Citizenship Certificate) അപേക്ഷിച്ചാൽ മതിയാകും.

2009-ലെ നിയമത്തിലെ ചില വകുപ്പുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് 2023 ഡിസംബറിൽ ഒന്റാരിയോ സുപ്പീരിയർ കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഈ പരിഷ്കാരം വേണമെന്ന ആലോചന തുടങ്ങിയത്. വിദേശത്ത് ജനിച്ച കനേഡിയൻ പൗരന്മാരുടെ മക്കൾക്ക് പൗരത്വം നിഷേധിക്കുന്നത് വിവേചനപരമാണെന്ന വാദത്തെ തുടർന്നാണ് ഈ നിയമമാറ്റം നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചത്.

കാനഡയിൽ പൗരത്വമുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാർ ജോലി ആവശ്യങ്ങൾക്കായും മറ്റും ഇന്ത്യയിലോ ഗൾഫ് രാജ്യങ്ങളിലോ താമസിക്കുന്നുണ്ട്. ഇവർക്ക് വിദേശത്ത് വെച്ച് ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം ലഭിക്കാതെ വരുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. പുതിയ ഭേദഗതിയോടെ, നിശ്ചിത കാലം കാനഡയിൽ താമസിച്ച രേഖകളുള്ള ഏതൊരു കനേഡിയൻ പൗരനും ലോകത്തിന്റെ ഏത് കോണിലിരുന്നും തന്റെ കുട്ടിക്ക് പൗരത്വം ഉറപ്പാക്കാൻ സാധിക്കും.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

New Citizenship Law Takes Effect in Canada: Here’s Everything You Need to Know

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

രണ്ടാഴ്ചയ്ക്കുള്ളിൽ കനേഡിയൻ പൗരത്വം; ഈ വിഭാഗക്കാർക്ക് അതിവേഗ അനുമതിയൊരുക്കി കാനഡ
Immigration

എക്സ്പ്രസ് എൻഡ്രി പി.എൻ.പി ഡ്രോ; 2026 മെയ് 25-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം!

by Canada Varthakal
May 25, 2026
കാനഡ പെൻഷൻ പ്ലാൻ: മേയ് മാസത്തെ തുക 27-ന് അക്കൗണ്ടിലെത്തും; ഒപ്പം ഒഎഎസ് ആനുകൂല്യങ്ങളും, ആർക്കൊക്കെ എത്ര ലഭിക്കുമെന്ന് അറിയാം
Canada

കാനഡ പെൻഷൻ പ്ലാൻ: മേയ് മാസത്തെ തുക 27-ന് അക്കൗണ്ടിലെത്തും; ഒപ്പം ഒഎഎസ് ആനുകൂല്യങ്ങളും, ആർക്കൊക്കെ എത്ര ലഭിക്കുമെന്ന് അറിയാം

by Canada Varthakal
May 24, 2026
AAIP ഡ്രോ: 2026 മേയ് 1 മുതൽ 13 വരെ നടന്ന നറുക്കെടുപ്പുകളുടെ വിശദംശങ്ങൾ അറിയാം
Immigration

AAIP ഡ്രോ: 2026 മേയ് 1 മുതൽ 13 വരെ നടന്ന നറുക്കെടുപ്പുകളുടെ വിശദംശങ്ങൾ അറിയാം

by Canada Varthakal
May 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.