കാനഡയിൽ 500-ലധികം ഓൺലൈൻ ജോലി അപേക്ഷകൾ സമർപ്പിച്ചിട്ടും വിജയം കണ്ടെത്താനാകാതെ വന്ന ഇറാനിൽ നിന്നുള്ള എച്ച്.ആർ പ്രൊഫസർ റോസ് അസ്ഗർസാദെയുടെ കഥ ഓൺലൈൻ ജോലി അന്വേഷണത്തിന്റെ പരിമിതികൾ വെളിവാക്കുന്നു. Linkedin, Indeed തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും, അവർക്ക് യഥാർത്ഥ ഫലം ലഭിച്ചത് 79 കോഫി മീറ്റിംഗുകളിലൂടെയാണ് – ഇത് മൂന്ന് ജോലി ഓഫറുകളിലേക്കും ഒടുവിൽ മൗണ്ട് റോയൽ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസറായുള്ള നിയമനത്തിലേക്കും നയിച്ചു.
തൊഴിൽ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇന്ന് നിലവിലുള്ള ജോലി അവസരങ്ങളിൽ 50-70 ശതമാനവും “Hidden Job Market” എന്നറിയപ്പെടുന്ന ഒരു മേഖലയിലാണ് – പരസ്യമായി പ്രസിദ്ധീകരിക്കപ്പെടാത്ത പോസിഷനുകൾ. ഈ ഒഴിവുകൾ പോസ്റ്റ് ചെയ്യാതിരിക്കാൻ തൊഴിൽദാതാക്കൾക്ക് നിരവധി കാരണങ്ങളുണ്ട്:
- നൂറുകണക്കിന് അപേക്ഷകൾ പരിശോധിക്കാൻ ചെറിയ കമ്പനികൾക്ക് സമയമോ ജീവനക്കാരോ ഇല്ലായിരിക്കാം.
- ഇപ്പോഴുള്ള ജീവനക്കാരെ മാറ്റി നിയമിക്കുമ്പോൾ, കമ്പനികൾ പലപ്പോഴും ആ വിവരം രഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു.
- ഇന്ന് ഒരു ജോലി ഓൺലൈനിൽ പ്രസിദ്ധീകരിക്കുമ്പോൾ, നൂറുകണക്കിന് അപേക്ഷകൾ ലഭിക്കുന്നു, ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയെ സങ്കീർണമാക്കുന്നു.
എന്നാൽ ഈ മറഞ്ഞിരിക്കുന്ന അവസരങ്ങൾ കണ്ടെത്താൻ നിങ്ങൾക്ക് സഹായിക്കുന്നത് വ്യക്തിഗത ബന്ധങ്ങളാണ്. കനേഡിയൻ മാസിക നടത്തിയ ഒരു സർവേ പ്രകാരം, 41% റിക്രൂട്ടർമാർ തങ്ങളുടെ ഒഴിവുകൾ നികത്തുന്നത് റെഫറലുകളിലൂടെയും അനൗപചാരിക നെറ്റ്‌വർക്കിംഗിലൂടെയുമാണ് – ഓൺലൈൻ ജോലി പോർട്ടലുകളിലെ 46% നോട് ഏകദേശം സമാനമായ ശതമാനം.
എന്നിരുന്നാലും, ഓൺലൈൻ ജോലി അപേക്ഷകളെ പൂർണ്ണമായും നിരസിക്കണമെന്നല്ല വിദഗ്ധർ നിർദ്ദേശിക്കുന്നത്. മറിച്ച്, ജോലി തേടുന്നവർ രണ്ട് സമീപനങ്ങളും സംയോജിപ്പിക്കണമെന്ന് അവർ ശുപാർശ ചെയ്യുന്നു






