P.E.I: പ്രിൻസ് എഡ്വേർഡ് ദ്വീപിൽ (P.E.I.) നിന്നുള്ള റോബർട്ട് റോഷെ എന്ന 64-കാരൻ, തൻ്റെ ബന്ധുവിനെ സഹായിച്ച ശേഷം മടങ്ങി വരുന്ന വഴിക്ക് വാങ്ങിയ ലോട്ടറിയിലൂടെ 1.5 മില്യൺ ഡോളർ (ഏകദേശം 12.4 കോടി ഇന്ത്യൻ രൂപ) സ്വന്തമാക്കി. ഗ്ലെൻഫാനിംഗിൽ താമസിക്കുന്ന റോബർട്ട് റോഷെ മഞ്ഞുവീഴ്ച മുന്നിൽ കണ്ട് തൻ്റെ ആന്റിക്ക് വിറക് ബേസ്മെൻ്റിൽ നിന്ന് എടുത്ത് കൊടുക്കാൻ പോയിരുന്നു. “അതൊരു സാധാരണ ദിവസമായിരുന്നു. മഞ്ഞുവീഴ്ച വരുന്നുണ്ടായിരുന്നു, അതിനാൽ എൻ്റെ ആന്റിക്ക് വേണ്ട വിറക് ഉറപ്പാക്കാൻ അവിടെ പോയി സഹായിച്ചു,” റോഷെ പറഞ്ഞു. ആൻ്റിയെ സഹായിച്ച ശേഷം മടങ്ങിവരുന്ന വഴിക്ക് അദ്ദേഹം ഒരു കടയിൽ കയറി ‘സൂപ്പർ സെറ്റ് ഫോർ ലൈഫ്’ ലോട്ടറി ടിക്കറ്റുകൾ വാങ്ങി. അതിലൊന്നാണ് 1.5 മില്യൺ ഡോളറിൻ്റെ ബമ്പർ സമ്മാനം നേടിക്കൊടുത്തത്. ഈ ലോട്ടറി സമ്മാനം നേടിയവർക്ക് 20 വർഷത്തേക്ക് വർഷം തോറും 100,000 ഡോളറോ അല്ലെങ്കിൽ ഒറ്റത്തവണയായി 1.5 മില്യൺ ഡോളറോ തിരഞ്ഞെടുക്കാം. റോഷെ ഒറ്റത്തവണയായി പണം കൈപ്പറ്റാനാണ് തീരുമാനിച്ചത്. ഈ തുക കൊണ്ട് പുതിയൊരു വീട് വാങ്ങാനും മകൾക്ക് ഒരു കാർ സമ്മാനിക്കാനും കബോട്ട് ട്രെയിലിലൂടെ ഒരു യാത്ര പോകാനും ആണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. വിജയം തന്നെ ഒട്ടും മാറ്റില്ലെന്നും, ജോലി തുടരുമെന്നും, തൻ്റെ പഴയ ജീവിതം പോലെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
P.E.I., man wins $1.5M lottery after helping a family member



