തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വോട്ടർമാരുടെ ആവേശം പ്രകടം. വോട്ടെടുപ്പ് ആരംഭിച്ച് രണ്ടേകാൽ മണിക്കൂറിനുള്ളിൽ 14.33 ശതമാനം പോളിംഗ് സംസ്ഥാനത്താകെ രേഖപ്പെടുത്തി. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. പ്രധാന നഗരങ്ങളായ തിരുവനന്തപുരം (13.1%), കൊല്ലം (13.4%), കൊച്ചി (14.1%) കോർപ്പറേഷനുകളിലും ആദ്യ മണിക്കൂറുകളിൽ മെച്ചപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയത്.
മോക് പോളിങ്ങിന് ശേഷം കൃത്യം ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ മുതൽ പോളിംഗ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര ദൃശ്യമായിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കെ.എസ്. ശബരീനാഥൻ തുടങ്ങിയ പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ഇന്ന് വൈകിട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലാണ് ഇന്ന് ജനവിധി എഴുതുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Local body polls: 14.33 percent polling in first hours; excellent response



