ഒട്ടാവ: 2026-ൽ കാനഡയുടെ സ്ഥിരതാമസ പദ്ധതിയിൽ സുപ്രധാന മാറ്റങ്ങൾ വരുത്താൻ ഫെഡറൽ സർക്കാർ ഒരുങ്ങുന്നു. നിലവിൽ കാനഡയിൽ താമസിക്കുന്ന അപേക്ഷകർക്ക് മുൻഗണന നൽകിക്കൊണ്ടുള്ള രണ്ട് പുതിയ PR പ്രോഗ്രാമുകളാണ് പ്രധാനമായും ശ്രദ്ധ നേടുന്നത്. 2026-2028 ലെ ഇമിഗ്രേഷൻ ലെവൽസ് പ്ലാനിലും ഫെഡറൽ ബജറ്റിലുമാണ് ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങളുള്ളത്. പുതിയ നിയമത്തിന്റെ ഭാഗമായി താൽക്കാലിക താമസക്കാർക്ക് സ്ഥിരതാമസം നൽകാനായി ഒരു ട്രാൻസിഷൻ പ്രോഗ്രാം വീണ്ടും ആരംഭിക്കാൻ സാധ്യതയുണ്ട്. 2026-ലും 2027-ലുമായി ഏകദേശം 33,000 വർക്ക് പെർമിറ്റ് ഉടമകളെ സ്ഥിരതാമസത്തിലേക്ക് മാറ്റാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. കാനഡയിൽ സ്ഥിരമായി ജോലി ചെയ്യുകയും, നികുതി അടയ്ക്കുകയും, സമൂഹവുമായി ശക്തമായ ബന്ധങ്ങളുള്ളവരുമായ തൊഴിലാളികളെയാകും ഈ പദ്ധതിയിൽ പ്രധാനമായും പരിഗണിക്കുക. 2021-ലെ സമാനമായ പദ്ധതി മണിക്കൂറുകൾക്കുള്ളിൽ ക്വാട്ട തികഞ്ഞ ചരിത്രമുള്ളതിനാൽ ഇത്തവണയും കനത്ത ഡിമാൻഡ് പ്രതീക്ഷിക്കുന്നു. യുഎസ് H-1B വിസ കൈവശമുള്ള അതീവ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾക്ക് വേണ്ടിയുള്ള അതിവേഗ PR പാതയാണ് രണ്ടാമത്തെ സുപ്രധാന പദ്ധതി. ടെക്നോളജി, ഹെൽത്ത് കെയർ, എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലെ വിദഗ്ദ്ധരെ ആകർഷിക്കാനാണ് ഈ നീക്കം. 2023-ൽ H-1B വിസക്കാർക്കായി ആരംഭിച്ച ഓപ്പൺ വർക്ക് പെർമിറ്റ് പൈലറ്റ് പ്രോഗ്രാമിന് വൻ സ്വീകാര്യത ലഭിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ഈ പുതിയ സ്ഥിരതാമസ പദ്ധതിക്ക് രൂപം നൽകുന്നത്.
മുൻകാല പദ്ധതികൾ വളരെ വേഗത്തിൽ ക്വാട്ട തികഞ്ഞ ചരിത്രമുള്ളതിനാൽ, അപേക്ഷകർ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തേണ്ടത് അത്യാവശ്യമാണ്. ഭാഷാ പരീക്ഷാ ഫലങ്ങൾ, പോലീസ് സർട്ടിഫിക്കറ്റുകൾ, തൊഴിൽ രേഖകൾ തുടങ്ങിയ പ്രധാനപ്പെട്ട രേഖകൾ പ്രോഗ്രാം തുടങ്ങുന്നതിന് മുൻപ് തന്നെ തയ്യാറാക്കി വെച്ചില്ലെങ്കിൽ അവസരം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഒരു അംഗീകൃത ഇമിഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
2 New Canada Permanent Residency Pathways Coming In 2026






