കാനഡയുടെ മാരിടൈംസ് പ്രവിശ്യകളായ ന്യൂ ബ്രൺസ്വിക്ക്, നോവ സ്കോഷ്യ, പ്രിൻസ് എഡ്വേർഡ് ദ്വീപ് എന്നിവിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ റിപ്പോർട്ട്.അതിശക്തമായ തീരദേശ കൊടുങ്കാറ്റ് വീശിയടിക്കുന്നതാണ് പ്രതികൂല കാലാവസ്ഥയ്ക്ക് കാരണം.
ന്യൂ ബ്രൺസ്വിക്ക് പ്രവിശ്യയുടെ പടിഞ്ഞാറൻ മേഖലകളിൽ മഞ്ഞുവീഴ്ച തുടങ്ങി. വടക്കൻ പ്രദേശങ്ങളിൽ 5 സെന്റീമീറ്റർ വരെ നേരിയ മഞ്ഞുവീഴ്ചയുണ്ട്. മധ്യ-തെക്കൻ പ്രദേശങ്ങളിൽ 5 മുതൽ 10 സെന്റീമീറ്റർ വരെ വ്യാപകമായ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നുണ്ട്. തെക്കൻ മേഖലയായ സെന്റ് ജോൺ മുതൽ മോൺക്ടൺ വരെ രാത്രിയിൽ മഞ്ഞുവീഴ്ച ശക്തമാവുകയും, ആകെ അളവ് 10 മുതൽ 15 സെന്റീമീറ്റർ വരെ എത്താൻ സാധ്യതയുണ്ട്. യാത്രക്കാരും ഡ്രൈവർമാരും ശ്രദ്ധിക്കണമെന്നും വേഗത കുറയ്ക്കാനും ശരിയായ വിന്റർ ടയറുകൾ ഉപയോഗിക്കാനും തെരുവുകളിൽ പാർക്കിംഗ് ഒഴിവാക്കാനും സെന്റ് ജോൺ പബ്ലിക് വർക്ക്സ് ഡയറക്ടർ ജനങ്ങളോട് നിർദ്ദേശിച്ചു.
നോവ സ്കോഷ്യയുടെ ചില ഭാഗങ്ങളിൽ 15 മുതൽ 25 സെന്റീമീറ്റർ വരെ മഞ്ഞ് വീഴുമെന്ന് എൻവിറോൺമെന്റ്യെ കാനഡ മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ പ്രദേശത്ത് യെല്ലോ വാണിംഗ് (മഞ്ഞ മുന്നറിയിപ്പ്) നൽകിയിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ ഇതിലും കൂടുതൽ മഞ്ഞ് പ്രതീക്ഷിക്കുന്നു. അന്നാപോളിസ് വാലി, കംബർലാൻഡ്, കോൾചെസ്റ്റർ, പിക്റ്റോ, ആന്റിഗോണിഷ്, കേപ് ബ്രെട്ടൺ ഹൈലാൻഡ്സ് എന്നിവിടങ്ങളിൽ കനത്ത മഞ്ഞിനാണ് സാധ്യത
പ്രിൻസ് എഡ്വേർഡ് ദ്വീപിൽ 10 മുതൽ 15 സെന്റീമീറ്റർ വരെ മഞ്ഞ് ലഭിക്കാൻ സാധ്യതയുണ്ട്. 50 മുതൽ 80 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ബുധനാഴ്ച രാവിലെ യാത്രകൾ ദുഷ്കരമാകും. യാത്രക്കാർ വിമാന സർവീസുകൾക്ക് മുമ്പ് എയർലൈനുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഉറപ്പാക്കണമെന്ന് ഹാലിഫാക്സ് എയർപോർട്ട് അധികൃതർ ആവശ്യപ്പെട്ടു. ഈ കൊടുങ്കാറ്റ് ബുധനാഴ്ച ഉച്ചയോടെ പടിഞ്ഞാറുനിന്ന് കിഴക്കോട്ടായി നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മഴയും വെള്ളപ്പൊക്ക മുന്നറിയിപ്പും:
അറ്റ്ലാന്റിക് തീരദേശ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ട്. യാർമൗത്ത്, ഷെൽബേൺ കൗണ്ടികളിൽ 50 മില്ലിമീറ്റർ വരെ മഴയും മറ്റ് തീരദേശങ്ങളിൽ 30 മുതൽ 45 മില്ലിമീറ്റർ വരെ മഴയും ലഭിക്കാൻ സാധ്യതയുണ്ട്. തീരദേശ വെള്ളപ്പൊക്കത്തിന് (Coastal Flooding) സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബുധനാഴ്ച രാവിലെ 50 മുതൽ 80 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Heavy snowfall and rain in the Maritimes; people advised to be cautious






