ഷെഡിയാക്ക്: ഷെഡിയാക്കിൽ 190 കിടക്കകളുള്ള അത്യാധുനിക നഴ്സിങ് ഹോം കോംപ്ലക്സ് ഔദ്യോഗികമായി തുറന്നതായി ന്യൂ ബ്രൺസ്‌വിക്ക് സർക്കാർ പ്രഖ്യാപിച്ചു. കംഫർട്ട് ലൈഫ് നെറ്റ്‌വർക്ക് (Comfort Life Network) നടത്തിപ്പ് ചുമതല വഹിക്കുന്ന ‘മൈസൺ പ്രൊവിഡൻസ്’ (Maison Providence) ജനുവരി മുതൽ താമസക്കാരെ സ്വീകരിച്ചു തുടങ്ങും.സമീപത്ത് പ്രവർത്തിച്ചിരുന്ന 174 കിടക്കകളുള്ള ‘വില്ലാ പ്രൊവിഡൻസിന്’ പകരമായാണ് പുതിയ നഴ്സിങ് ഹോം പ്രവർത്തനം തുടങ്ങുന്നത്.
“ഈ പുതിയ നഴ്സിങ് ഹോം വെറുമൊരു കെട്ടിടമല്ല; മുതിർന്ന പൗരന്മാരോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണിത്. അവർക്ക് ആവശ്യമായ സമയത്ത്, ഏറ്റവും മികച്ച ആളുകളുടെ സഹായത്തോടെ, അവരുടെ സുഖവും അന്തസ്സും ക്ഷേമവും ഉറപ്പാക്കുന്ന പിന്തുണ ഇവിടെ ലഭിക്കും. ഇത് യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും താൻ നന്ദി പറയുന്നു,” മന്ത്രി ലൈൻ ചന്തൽ ബൂഡ്രോ വ്യക്തമാക്കി.
മൈസൺ പ്രൊവിഡൻസിൽ 30 കിടക്കകളുള്ള അഞ്ച് ഹോമുകളും 20 കിടക്കകളുള്ള രണ്ട് ഹോമുകളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. താമസക്കാർക്കും ജീവനക്കാർക്കും സന്ദർശകർക്കുമായി സാമൂഹിക ഇടങ്ങൾ, താമസ-ഭക്ഷണ സ്ഥലങ്ങൾ, കൂടാതെ ഔട്ട്ഡോർ ഇടങ്ങൾ എന്നിവയെല്ലാം ഈ കോംപ്ലക്സിൽ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ, മനോരോഗ ചികിത്സാ പരിചരണത്തിനായി (psychogeriatric care) പ്രത്യേക യൂണിറ്റും നഴ്സിങ് ഹോമിൽ സജ്ജീകരിച്ചിട്ടുണ്ട്.
“ഈ നഴ്സിങ് ഹോമിന്റെ വാതിലുകൾ തുറക്കുമ്പോൾ, മുതിർന്ന പൗരന്മാർക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാനുള്ള പുതിയ വഴികളാണ് തങ്ങൾ തുറക്കുന്നത്. മികച്ച പരിചരണം നൽകുക എന്നത് വെറുമൊരു സേവനം മാത്രമല്ല, ഞങ്ങൾ അഭിമാനത്തോടെ ഏറ്റെടുക്കുന്ന ഉത്തരവാദിത്തമാണെന്ന ഞങ്ങളുടെ വിശ്വാസം ഈ സ്ഥാപനം തെളിയിക്കുന്നു,” കംഫർട്ട് ലൈഫ് നെറ്റ്‌വർക്ക് സിഇഒ റോണാൾഡ് ലെബ്ലാങ്ക് അഭിപ്രായപ്പെട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Better care for senior citizens; 'Maison Providence' nursing home in Shediac becomes a reality






