ഒന്റാരിയോ: കാനഡയിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2026-ലെ ഫാൾ ഇൻടേക്കിനായുള്ള പ്രവേശന നടപടികൾ ആരംഭിക്കാനിരിക്കെ, വിദ്യാർത്ഥികൾക്കിടയിൽ പുതിയ വിദ്യാഭ്യാസ ട്രെൻഡുകൾ ഉടലെടുക്കുന്നതായി റിപ്പോർട്ട്. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസവും മികച്ച തൊഴിലവസരങ്ങളും വാഗ്ദാനം ചെയ്യുന്ന കാനഡ, ഇപ്പോഴും അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി തുടരുകയാണ്. എന്നാൽ, വെറും ഒരു ബിരുദം എന്നതിലുപരി, നാളത്തെ ആഗോള തൊഴിൽ വിപണിക്ക് അനുയോജ്യമായ കഴിവുകൾ നേടാൻ സഹായിക്കുന്ന കോഴ്‌സുകളാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്.
ടെക്, ബിസിനസ്, സുസ്ഥിരത എന്നിവ കൂട്ടിച്ചേർന്ന പഠന പരിപാടികളാണ് വിദ്യാർത്ഥികളെ ആകർഷിക്കുന്നത്. ഈ പ്രവണതയെക്കുറിച്ച് ഡോ. വിവേക് ഗോയൽ തന്റെ അഭിപ്രായം പങ്കുവച്ചു..
സാധാരണയായി തെരഞ്ഞെടുക്കപ്പെടുന്ന എഞ്ചിനിയറിംഗ്, മെഡിസിൻ പോലുള്ള പഠന മേഖലകൾക്ക് വിദ്യാർത്ഥികൾ ഇപ്പോഴും പ്രാധാന്യം നൽകുന്നുണ്ടെങ്കിലും, പുതിയ സാധ്യതകളെ കുറിച്ചും ആലോചിക്കേണ്ടതുണ്ടെന്ന് ഡോ. ഗോയൽ വ്യക്തമാക്കിയിരുന്നു. കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിംഗ്, ഹെൽത്ത് കെയർ എന്നിവയുടെ അറിവുകൾ ഒരുമിച്ചു നൽകുന്ന ഹെൽത്ത് ഇൻഫോർമാറ്റിക്സ് പ്രോഗ്രാമുകൾ, ലോകമെമ്പാടും നല്ല തൊഴിൽ സാധ്യതകൾ നൽകാൻ സഹായിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഇന്നത്തെ തൊഴിൽ വിപണിയിൽ ഒരു വിഷയത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ബിരുദധാരികൾക്കാണ്, വ്യത്യസ്ത ശാഖകളെ ബന്ധിപ്പിച്ച് യാഥാർത്ഥ്യ പ്രശ്‌നങ്ങൾക്ക് പരിഹാരമൊരുക്കാൻ കഴിയുന്ന ബിരുദധാരികളെയാണ് തൊഴിലുടമകൾ മുൻതൂക്കം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക ശാസ്ത്രം, പരിസ്ഥിതി പഠനം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളെ സംയോജിപ്പിക്കുന്ന ഹൈ-പൊട്ടൻഷ്യൽ കോഴ്‌സുകൾ അന്താരാഷ്ട്ര വിദ്യാർത്ഥികളിൽ വൻ ആകർഷണമാകുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതിൽ പ്രധാനപ്പെട്ടവയാണ്:
സുസ്ഥിരതയും ഫിനാൻഷ്യൽ മാനേജ്മെന്റും, ബിസിനസും പരിസ്ഥിതിയും, ഹെൽത്ത് ഇൻഫോർമാറ്റിക്സും ഉൾപ്പെടുന്ന പുതിയ ഇന്റർഡിസിപ്ലിനറി കോഴ്‌സുകളാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുന്നത്. കാർബൺ അക്കൗണ്ടിംഗ്, ESG റിപ്പോർട്ടിംഗ് തുടങ്ങിയ വിഷയങ്ങളെ ധനകാര്യവുമായി ബന്ധിപ്പിക്കുന്ന സുസ്ഥിരതാ പ്രോഗ്രാമുകൾ വിദ്യാർത്ഥികളെ കാലാവസ്ഥാ ധനകാര്യം, കോർപ്പറേറ്റ് സുസ്ഥിരതാ തന്ത്രം പോലെയുള്ള വളർന്നുവരുന്ന മേഖലകളിലേക്ക് പ്രവേശിക്കാൻ സഹായിക്കുന്നു. പരമ്പരാഗത കോഴ്‌സുകളിൽ നിന്ന് ലഭിക്കാത്ത, വ്യവസായത്തിൽ നേരിട്ട് പ്രയോഗിക്കാവുന്ന പ്രായോഗിക കഴിവുകളാണ് ഈ പ്രോഗ്രാമുകൾ നൽകുന്നതെന്നും വിദഗ്ദ്ധർ പറയുന്നു.
ഇന്ത്യ ഉൾപ്പെടെ വിദേശത്ത് നിന്നുള്ള വിദ്യാർത്ഥികൾക്ക് ഈ പുതിയ കോഴ്‌സുകൾ ഒരു മത്സരപരമായ നേട്ടം നൽകുന്നു. പരമ്പരാഗത ഡിഗ്രികളിൽ ഉള്ള കടുത്ത മത്സരത്തെ അപേക്ഷിച്ച്, ഇന്റർഡിസിപ്ലിനറി പ്രോഗ്രാമുകൾ കൂടുതൽ അവസരങ്ങൾ ലഭിക്കാനുള്ള വഴി തുറക്കുമെന്ന് വിദഗ്ധർ പറയുന്നു. AI ഹെൽത്ത് കെയർ, ക്ലൈമറ്റ് ടെക് പോലുള്ള ഭാവിയിലെ പ്രധാന മേഖലകൾക്ക് ആവശ്യമായ കഴിവുകളും ഈ പ്രോഗ്രാമുകൾ വഴിയാണ് വിദ്യാർത്ഥികൾക്ക് നേടാൻ കഴിയുന്നത്. “മേഖലകൾ ശരിയായ രീതിയിൽ കൂട്ടിയിണക്കുമ്പോൾ, അത് നിങ്ങളുടെ കരിയറിനെ വലിയ രീതിയിൽ മാറ്റിമറിക്കും,” എന്ന് ഡോ. ഗോയൽ പറഞ്ഞു. നല്ല കരിയർ ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾക്ക്, പരമ്പരാഗത വഴികളിൽ നിന്ന് മാറി ചിന്തിച്ച് ഉയർന്ന സാധ്യതയുള്ള കോഴ്‌സുകൾ എടുക്കുന്നത് മികച്ച തീരുമാനമായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Canada Dream 2026: University of Waterloo with courses that promise a better future






