WestJet എയർലൈൻ പുതിയ ക്യാരി-ഓൺ ബാഗേജിന്റെ പരമാവധി വലിപ്പം പ്രഖ്യാപിച്ചു. മെയ് 6 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ അളവ് 22 ഇഞ്ച് x 14 ഇഞ്ച് x 9 ഇഞ്ച് (56 സെ.മീ x 36 സെ.മീ x 22 സെ.മീ) ആയിരിക്കും, ഇതിൽ ചക്രങ്ങളും കൈപ്പിടിയും ഉൾപ്പെടും. നോർത്ത് അമേരിക്കയിലെ മറ്റ് എയർലൈൻസുകളുടെയും ലഗേജ് നിർമ്മാതാക്കളുടെയും സ്റ്റാൻഡേർഡുമായി ഒത്തുചേരുന്നതിനായി ഈ മാറ്റം കൊണ്ടുവരുന്നതാണെന്ന് WestJet വ്യക്തമാക്കി.
ഈ മാറ്റം വിമാനത്തിനകത്ത് സഞ്ചാരികൾക്ക് കൂടുതൽ സൗകര്യപ്രദമായ ഇടം ലഭിക്കാനും ചെക്കിൻ, ബോർഡിംഗ് സമയങ്ങൾ ലളിതമാക്കാനും സഹായിക്കുമെന്ന് WestJet അറിയിച്ചു. മാർച്ച് 13-നകം പുതിയ ബാഗേജ് അളക്കാനുള്ള ഉപകരണങ്ങൾ എല്ലാ എയർപോർട്ടുകളിലും സ്ഥാപിക്കുമെന്ന് കമ്പനി അറിയിച്ചു. നിലവിലെ പരമാവധി വലിപ്പമുള്ള ബാഗുകളും പുതിയത് പ്രാബല്യത്തിൽ വരുംവരെ സ്വീകരിക്കുമെന്ന് WestJet വ്യക്തമാക്കി.






