പാരിസ്: റഷ്യൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വ്യോമപ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുക്രെയ്ൻ ഫ്രാൻസുമായി സുപ്രധാനമായൊരു പ്രതിരോധ ഉടമ്പടിയിൽ ഒപ്പുവച്ചു. ഇതനുസരിച്ച് അടുത്ത പത്ത് വർഷത്തിനുള്ളിൽ 100 ഫ്രഞ്ച് നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ യുക്രെയ്ന് ലഭിക്കും. യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോട്മിർ സെലൻസ്കിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ചേർന്നാണ് ഈ ‘ലെറ്റർ ഓഫ് ഇൻറെന്റ്’ ഉടമ്പടിയിൽ ഒപ്പുവെച്ചത്.
യുക്രെയ്ന്റെ ദീർഘകാല സൈനിക ശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ കരാറിൽ വിമാനങ്ങൾക്ക് പുറമേ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ, ഡ്രോണുകൾ, യുദ്ധോപകരണങ്ങൾ എന്നിവയും ഉൾപ്പെടുന്നു. ഇതൊരു അന്തിമ വാങ്ങൽ കരാറല്ലെങ്കിലും, ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ രാഷ്ട്രീയ പ്രതിബദ്ധതയെയാണ് ഇത് സൂചിപ്പിക്കുന്നത്.
ഈ വിമാന ഇടപാട് ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധമായിരിക്കുമെന്ന് സെലൻസ്കി അഭിപ്രായപ്പെട്ടു. ഇതിനുള്ളഈ കരാറിനായുള്ള പണം പ്രധാനമായും യൂറോപ്യൻ യൂണിയന്റെ വിവിധ പദ്ധതികളിൽ നിന്നും, അതുപോലെ യൂറോപ്യൻ യൂണിയൻ അംഗീകരിച്ചാൽ, മരവിപ്പിച്ചു വെച്ചിട്ടുള്ള റഷ്യൻ ആസ്തികളിൽ നിന്നും കണ്ടെത്താനാണ് സാധ്യതയെന്ന് ഫ്രഞ്ച് സർക്കാർ അറിയിച്ചു. പുതിയ തലമുറ SAMP/T എയർ ഡിഫൻസ് സിസ്റ്റങ്ങൾ ഉൾപ്പെടെയുള്ളവ കരാറിലുണ്ടെങ്കിലും, അത്യാധുനിക വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ പൈലറ്റുമാർക്ക് വിപുലമായ പരിശീലനം ആവശ്യമാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
'100 Rafale jets' to respond to Russia; Ukraine signs historic deal with France



