അങ്കാറ: ഈ മാസം നടന്ന നാറ്റോ ഉച്ചകോടിക്കുശേഷം തുർക്കിയിൽനിന്ന് മടങ്ങവെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിമാനം മാറിയത് ഇറാൻ അനുകൂല സേനകളിൽനിന്നുള്ള സുരക്ഷാ ഭീഷണിയെ തുടർന്നാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഖത്തർ സമ്മാനമായി നൽകിയ പുതിയ ബോയിംഗ് 747-8 വിമാനത്തിലാണ് ട്രംപ് അങ്കാറയിൽ എത്തിയത്. എന്നാൽ കൃത്യമായ സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് വിവരം ലഭിച്ചതിനെ തുടർന്ന് ട്രംപിനോട് പഴയ എയർഫോഴ്സ് വണ്ണിലേക്ക് മാറാൻ സീക്രട്ട് സർവീസ് നിർദേശിക്കുകയായിരുന്നു.
ട്രംപിനെയും അദ്ദേഹം സഞ്ചരിക്കുന്ന വിമാനത്തെയുമാണ് ഭീഷണി ലക്ഷ്യമിട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. വിമാനം മാറിയത് സാധാരണ നടപടിക്രമം മാത്രമാണെന്നാണ് വൈറ്റ് ഹൗസ് ആദ്യം അറിയിച്ചതെങ്കിലും സുരക്ഷാ ആശങ്കകളാണ് തീരുമാനത്തിന് പിന്നിലെന്ന് പിന്നീട് സ്ഥിരീകരിച്ചു. എന്നാൽ, ബ്രിട്ടനിൽ ക്യാമ്പ് ചെയ്യുന്ന യു.എസ് സൈനികർക്ക് സന്ദർശിക്കാനാണ് പുതിയ വിമാനം മാറ്റിയിട്ടതെന്നായിരുന്നു ട്രംപിന്റെ പരസ്യ പ്രതികരണം.
ഖത്തർ നൽകിയ പുതിയ ബോയിംഗ് 74ർ-8 വിമാനത്തിൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ കുറവാണെന്നതും ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഈ വിമാനത്തിൽ ഉടൻ തന്നെ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ കൂട്ടിച്ചേർക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു. അമേരിക്കൻ നേതാക്കൾ നേരിടുന്ന സുരക്ഷാ ഭീഷണികൾ എക്കാലത്തെയും ഉയർന്ന നിരക്കിലാണെന്ന് യു.എസ് സീക്രട്ട് സർവീസ് ഡയറക്ടർ സീൻ കുറൻ വ്യക്തമാക്കി.
Iran death threat: Donald Trump’s plane diverted to Turkey during NATO summit; US Secret Service takes emergency action
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





