പ്രിൻസ് എഡ്വേർഡ് ഐലൻഡ്: പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ (PEI) കമ്മ്യൂണിറ്റി തലത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും വിശപ്പ് നിർമാർജനവും ലക്ഷ്യമിട്ട് പ്രൊവിൻഷ്യൽ സർക്കാർ പുതിയ സംരംഭം പ്രഖ്യാപിച്ചു. കമ്മ്യൂണിറ്റി ഫുഡ് ഫണ്ട് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി, യോഗ്യതയുള്ള സ്ഥാപനങ്ങൾക്ക് $10,000 വരെ സാമ്പത്തിക സഹായം നൽകും. ഫുഡ് ഇൻസെക്യൂരിറ്റി അനുഭവിക്കുന്ന ആളുകൾക്ക് ഭക്ഷണം വാങ്ങാൻ സഹായിക്കുകയാണ് ഈ ഫണ്ടിന്റെ പ്രധാന ലക്ഷ്യം.
ആർക്കൊക്കെ അപേക്ഷിക്കാം?
ഫുഡ് ബാങ്കുകൾ, കമ്മ്യൂണിറ്റി ഫ്രിഡ്ജുകൾ, ഫുഡ് കബേർഡുകൾ, ഫുഡ് പാൺട്രികൾ, ഫുഡ് ഹാംപറുകൾ തുടങ്ങിയ സേവനങ്ങൾ നൽകുന്ന കമ്മ്യൂണിറ്റി അധിഷ്ഠിത സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. കമ്മ്യൂണിറ്റി അധിഷ്ഠിത സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന വ്യക്തികൾക്കും അപേക്ഷിക്കാം. ക്ലയിന്റുകൾക്ക് വിതരണം ചെയ്യുന്നതിനായി ഭക്ഷണം വാങ്ങുന്നതിന് വേണ്ടിയാണ് ഈ ധനസഹായം ഉപയോഗിക്കേണ്ടത്.
“ഭക്ഷ്യ അരക്ഷിതാവസ്ഥ നിരവധി ഐലൻഡുകാരെ ബാധിക്കുന്നു, ഭക്ഷണം എവിടെ നിന്ന് ലഭിക്കുമെന്ന് ആലോചിച്ച് ആർക്കും വിഷമിക്കേണ്ട സാഹചര്യം ഉണ്ടാകരുത്. ഈ ഫണ്ട് സാമ്പത്തിക പിന്തുണ മാത്രമല്ല, ഞങ്ങളുടെ കമ്മ്യൂണിറ്റികളോടൊപ്പം നിൽക്കുന്നതിനും പ്രാദേശിക സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും, എല്ലാ ഐലൻഡുകാർക്കും വളർച്ചയ്ക്ക് ആവശ്യമായ പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും വേണ്ടിയുള്ളതാണ്.”സോഷ്യൽ ഡെവലപ്‌മെന്റ് ആൻഡ് സീനിയർ മന്ത്രിയായ ബാർബ് റാംസേ ഈ സംരംഭത്തെക്കുറിച്ച് ഇങ്ങനെയാണ് പ്രതികരിച്ചത്.
അപേക്ഷിക്കേണ്ട വിധം
സ്ഥാപനത്തിന്റെ വിശദാംശങ്ങൾ, സേവനങ്ങൾ നൽകുന്ന വിവരങ്ങൾ, നിർദ്ദേശിച്ച ചെലവ് പദ്ധതി (Proposed Spending Plan) എന്നിവ ഉൾപ്പെടുന്ന പൂർണ്ണമായ അപേക്ഷാ ഫോം സമർപ്പിക്കണം. ഒരു സ്ഥാപനത്തിന് ഒരു അപേക്ഷ മാത്രമേ സമർപ്പിക്കാൻ കഴിയൂ. 2025 ഡിസംബർ 1, തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷകൾ സമർപ്പിക്കണം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Hunger-free PEI, Provincial government launches new plan



