മാർച്ച് 19-ന് നടക്കുന്ന തൊഴിൽമേളയിൽ 24 കമ്പനികൾ പങ്കെടുക്കുന്നു
കാനഡയിലെ ഇന്നിസ്ഫിലിൽ വമ്പൻ തൊഴിൽ മേള സംഘടിപ്പിക്കുന്നു! 2025 മാർച്ച് 19-ന് ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 6 വരെ ഇന്നിസ്ഫിൽ ഐഡിയലാബ് & ലൈബ്രറിയുടെ ലേക്ക്ഷോർ ബ്രാഞ്ചിൽ നടക്കുന്ന ഈ മേളയിൽ 24-ഓളം പ്രാദേശിക കമ്പനികൾ പങ്കെടുക്കും.
കഴിഞ്ഞ വർഷം 400-ലധികം തൊഴിൽ അന്വേഷകർ പങ്കെടുത്ത ഈ മേളയിലേക്ക് ഇത്തവണ കൂടുതൽ പേരെ പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും DSV സൊല്യൂഷൻസ് ഇൻക്. എന്ന വമ്പൻ കമ്പനി ഇന്നിസ്ഫിലിൽ 200 മില്യൺ ഡോളർ മുതൽമുടക്കിൽ പുതിയ വെയർഹൗസ് നിർമ്മിക്കുന്നുണ്ട്. ഈ വെയർഹൗസ് പൂർത്തിയാകുമ്പോൾ 225 സ്ഥിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും!
ഇന്നിസ്ഫിൽ ടൗൺ ഇക്കണോമിക് ഡെവലപ്മെന്റ് ഓഫീസും അജിലെക് ഇന്നിസ്ഫിലും ചേർന്നാണ് ഈ സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നത്. കാനഡയിലേക്ക് കുടിയേറിയവർക്കും, തൊഴിൽ മാറ്റം ആഗ്രഹിക്കുന്നവർക്കും അവസരമൊരുക്കിയിരിക്കുന്നു .






