കാനഡയുടെ സാമ്പത്തിക നട്ടെല്ലിന് തകർച്ച സമ്മാനിക്കുന്ന തീരുമാനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്! അമേരിക്കയിലേക്കുള്ള കാനഡയൻ ഉത്പന്നങ്ങൾക്ക് 50% വരെ കസ്റ്റംസ് നികുതി ഏർപ്പെടുത്താനുള്ള തീരുമാനം വൻ ആഘാതമാണ് സൃഷ്ടിക്കുന്നത്. അലുമിനിയം, സ്റ്റീൽ, എണ്ണ, വാതകം, കാർഷിക ഉത്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ കാനഡ ഇപ്പോൾ അമേരിക്കയെ 90% വരെ ആശ്രയിക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ യൂറോപ്യൻ രാജ്യങ്ങൾ, ജപ്പാൻ, ചൈന, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി വ്യാപിപ്പിക്കാനുള്ള നീക്കങ്ങളും കാനഡ ആരംഭിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഇലക്ട്രിക് വാഹന ബാറ്ററികൾക്കാവശ്യമായ അപൂർവ്വ ലോഹങ്ങളുടെ നിക്ഷേപം കാനഡയ്ക്ക് തന്ത്രപരമായ മേന്മ നൽകുന്നുണ്ട്. എന്നാൽ, അമേരിക്കയിൽ നിന്ന് പൂർണമായും സ്വതന്ത്രമാകാൻ 2-3 വർഷമെങ്കിലും എടുക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇത് കാനഡയുടെ സാമ്പത്തിക ഭാവിയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയേണ്ടിരിക്കുന്നു !






