കാനഡ പോസ്റ്റ് ജീവനക്കാരുടെ സമരം, ഇമ്മിഗ്രേഷൻ ആൻഡ് റെഫ്യൂജി ബോർഡ് ഓഫ് കാനഡയിലേക്കും (IRB) തിരിച്ചുമുള്ള തപാൽ വിതരണത്തെ താൽക്കാലികമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്. 2025 സെപ്റ്റംബർ 26 മുതലാണ് തപാൽ വിതരണത്തിൽ തടസ്സങ്ങൾ ഉണ്ടായത്.
അടിയന്തര അറിയിപ്പുകൾ:
സമയപരിധിയിൽ മാറ്റമില്ല: ഡോക്യമെന്റ്സ് സമർപ്പിക്കേണ്ട സാധാരണ സമയപരിധി (deadlines) അപേക്ഷകർ നിർബന്ധമായും പാലിച്ചിരിക്കണം. തപാൽ സേവനങ്ങൾ വൈകിയാലും ഇതിൽ ഇളവുകളുണ്ടാകില്ല.
പകർപ്പുകൾ ആവശ്യപ്പെടാം: നിങ്ങൾ ഇതിനകം അയച്ച ഡോക്യുമെന്റ്സ് IRB-യിൽ എത്തിയിട്ടില്ലെങ്കിൽ, നിങ്ങളുടെ വെർച്വൽ അല്ലെങ്കിൽ നേരിട്ടുള്ള ഹിയറിംഗിന്റെ സമയത്ത് അവയുടെ ഒരു പകർപ്പ് ഹാജരാക്കാൻ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം.
മാറ്റിവഴികൾ തേടുക: ഡോക്യുമെന്റ്സ് സമർപ്പിക്കാൻ തപാൽ അല്ലാതെ മറ്റ് മാർഗ്ഗങ്ങൾ തേടാൻ IRB നിർദ്ദേശിക്കുന്നു. അപേക്ഷകർ അതത് ഡിവിഷനുകളുടെ വെബ്പേജ് പരിശോധിച്ച് ബദൽ മാർഗ്ഗങ്ങൾ (alternative methods) കണ്ടെത്തണം.
മേഖലാ ഓഫീസുമായി ബന്ധപ്പെടുക: തപാൽ വിതരണത്തിന് പകരം സ്വീകരിക്കാവുന്ന മറ്റ് മാർഗ്ഗങ്ങളെക്കുറിച്ച് അറിയാൻ നിങ്ങളുടെ കേസ് കൈകാര്യം ചെയ്യുന്ന പ്രാദേശിക ഓഫീസുമായി (regional office) ബന്ധപ്പെടുക.
കാനഡ പോസ്റ്റിലെ തൊഴിൽ തർക്കവുമായി ബന്ധപ്പെട്ട സാഹചര്യം IRB സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അപേക്ഷകർ ഏറ്റവും പുതിയ വിവരങ്ങൾക്കായി IRB വെബ്സൈറ്റ് ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Canada Post strike poses challenge to immigration applicants!; IRB mail delivery disrupted, heed these warnings



