ക്യുബെക്ക്: സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് ചോദ്യചിഹ്നമിട്ട്, കാനഡയിൽ ലയൺ കമ്പനി നിർമ്മിച്ച സ്കൂൾ ബസുകളിൽ തുടർച്ചയായി തീപിടുത്തം.മുൻപ് രണ്ടുതവണ സമാനമായ അപകടങ്ങൾ സംഭവിച്ചിട്ടും ഗൗരവമായി എടുക്കാതിരുന്ന കാനഡയിലെ ഗതാഗത വകുപ്പ് ഇപ്പോൾ മോൺട്രിയലിൽ സെപ്റ്റംബർ 9-ന് ഒരു ബസിന് കൂടി തീപിടിച്ചതിനെത്തുടർന്ന് ആദ്യമായി സമഗ്രമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ഇതിനു മുമ്പ് 2024 നവംബർ 26ന് ക്യുബെക്കിലെ അസ്കോട്ട് കോർണറിൽ ഇതേ കമ്പനിയുടെ ബസിൽ ആദ്യമായി തീപിടിച്ചു. തുടർന്ന് 2025 ജനുവരി 8ന് ബ്രൊസാർഡിൽ മറ്റൊരു ബസിൽ ഇലക്ട്രിക്കൽ ഭാഗം അധികം ചൂടാകുകയും കനത്ത പുക പുറത്തുവരികയും ചെയ്തു. ജനുവരി 13ന് ഒന്റാറിയോയിലെ ഹണ്ട്‌സ്‌വിൽ പ്രദേശത്ത് മറ്റൊരു LionC മോഡൽ ബസ് ബസിൽ വീണ്ടും തീപിടിച്ചു. ഈ അപകടത്തിൽ 70ൽ കൂടുതൽ വിദ്യാർത്ഥികൾ ഉണ്ടായിരുന്നുവെങ്കിലും എല്ലാവരും സുരക്ഷിതരായി ബസിൽ നിന്ന് ഇറങ്ങി. 49 ദിവസത്തിനുള്ളിൽ ഇത്രയും അപകടങ്ങൾ സംഭവിച്ചിട്ടും അധികൃതർ അന്വേഷണം ആരംഭിച്ചില്ല.
ഇപ്പോൾ ട്രാൻസ്പോർട്ട് കാനഡ 1200 ലയൺ സ്കൂൾ ബസുകളുടെ സർവീസ് താൽക്കാലികമായി നിർത്തിവെച്ച് പരിശോധന നടത്തുകയാണ്. എല്ലാ അപകടങ്ങളും ഡാഷ്‌ബോർഡ് ഭാഗത്തുനിന്നും പ്രത്യേകിച്ച് ഹീറ്റിംഗ്, വെന്റിലേഷൻ സിസ്റ്റത്തിൽ നിന്നുമാണ് ഉണ്ടായതെന്ന് അന്വേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ കമ്പനി മുമ്പത്തെ അപകടങ്ങൾക്കുശേഷം എന്ത് നടപടി സ്വീകരിച്ചുവെന്ന് പറയാൻ വിസമ്മതിച്ചു. മാത്രമല്ല ആദ്യ അപകടങ്ങളെക്കുറിച്ച് കമ്പനി സർക്കാരിനെ അറിയിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും ഉത്തരം നൽകിയില്ല. കാനഡയിലെ ഗതാഗത മന്ത്രി സ്റ്റീവൻ മാക്കിനോൺ നിർമ്മാതാക്കൾ സുരക്ഷാ കുറവുകൾ ഉടനടി അറിയിക്കണമെന്നും അവർ എല്ലാ സംഭവങ്ങളേയും അത്യന്തം ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്നും പ്രസ്താവിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
1 200 bus scolaires menacés : une entreprise responsable des incendies ? Une enquête critique est ouverte.






