Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Newfoundland and Labrador

പോസ്റ്റൽ സ്ട്രൈക്ക്: ന്യൂഫൗണ്ട്‌ലാൻഡ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തടസം, പ്രതിസന്ധിയിൽ സ്ഥാനാർത്ഥികൾ

Canada Varthakal by Canada Varthakal
September 20, 2025
in Newfoundland and Labrador
Reading Time: 1 min read
BOX

ന്യൂഫൗണ്ട്‌ലാൻഡ്: തപാൽ തൊഴിലാളി യൂണിയന്റെ വിലക്ക് മൂലം തിരഞ്ഞെടുപ്പ് പ്രചാരണ നോട്ടീസുകൾ വിതരണം ചെയ്യാനാവാതെ പ്രതിസന്ധിയിലായിരിക്കുകയാണ് സ്ഥാനാർത്ഥികൾ. തപാൽ വകുപ്പുമായിട്ടുള്ള കരാർ ചർച്ചകൾക്ക് തപാൽ വകുപ്പ് തിരിച്ച് വരണമെന്ന് ആവശ്യപ്പെട്ട് കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സ് (CUPW) ഈ ആഴ്ച മുതൽ ഫ്ലയറുകൾ വിതരണം ചെയ്യുന്നത് നിർത്തിവെക്കുകയായിരുന്നു. ഇതോടെ, പതിനായിരക്കണക്കിന് ഡോളർ മുടക്കി അച്ചടിച്ച ആയിരക്കണക്കിന് തിരഞ്ഞെടുപ്പ് നോട്ടീസുകൾ കയ്യിൽ വെച്ച് വലഞ്ഞിരിക്കുകയാണ് സ്ഥാനാർത്ഥികൾ. അടുത്ത മാസം ഒക്ടോബർ 2-ന് ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോറിൽ മുനിസിപ്പൽ തിരഞ്ഞെടുപ്പും ഒക്ടോബർ 14-ന് പ്രൊവിൻഷ്യൽ തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് ഈ പ്രതിസന്ധി.

പ്രാദേശിക തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ എറിൻ ഫർലോംഗിന്റെ 8,000-ത്തിലധികം വരുന്ന നോട്ടീസുകളാണ് തപാൽ വഴി അയക്കാൻ സാധിക്കാതെ പോയത്. ഇത് തന്റെ പ്രചാരണ തന്ത്രങ്ങളെ ഏറെ ബാധിച്ചെന്ന് അവർ പറയുന്നു. തൻ്റെ എല്ലാ വോട്ടർമാർക്കും പ്രചാരണത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാനായിരുന്നു നോട്ടീസുകൾ അച്ചടിച്ചത്. എന്നാൽ ഇനി വരും ആഴ്ചകളിൽ ഓരോ വീട്ടിലും നേരിട്ട് പോയി നോട്ടീസ് നൽകുന്നത് “അസാധ്യമാണ്” എന്നും അവർ കൂട്ടിച്ചേർത്തു. ഫ്ലയറുകൾക്കായി ആയിരക്കണക്കിന് ഡോളറാണ് മുടക്കിയത്. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ തന്റെ സുഹൃത്തുക്കളുടെയും പിന്തുണക്കാരുടെയും സഹായം തേടുകയാണ് ഇവർ. 

ADVERTISEMENT

സമരത്തിന്റെ ഭാഗമായി പോസ്റ്റൽ ജീവനക്കാർ വിതരണം നിർത്തിയതിനെക്കുറിച്ച് കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സ് (CUPW) യൂണിയൻ്റെ  നേതാവായ ജിം ഗാലന്റ് പറയുന്നത്, ഇത് തപാൽ സേവനങ്ങളുടെ പ്രാധാന്യം ജനങ്ങളെ മനസ്സിലാക്കിപ്പിക്കാൻ കൂടിയാണ് എന്നാണ്. ഈ സമരത്തിൽ സ്ഥാനാർത്ഥികൾക്കുണ്ടായ ബുദ്ധിമുട്ടിൽ കാനഡാ പോസ്റ്റ് നിരാശ പ്രകടിപ്പിക്കുകയും, കുടുങ്ങിക്കിടക്കുന്ന എല്ലാ നോട്ടീസുകളും വിതരണം ചെയ്യാൻ യൂണിയനോട് അഭ്യർത്ഥിക്കുകയും ചെയ്തു. ഇരുപക്ഷവും തമ്മിലുള്ള കരാർ ചർച്ചകൾക്ക് പുതിയ വാഗ്ദാനങ്ങൾ നൽകുമെന്നും അടുത്തയാഴ്ച ചർച്ചകൾക്കായി എത്തുമെന്നും അവർ അറിയിച്ചു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Postal strike: Newfoundland election campaign disrupted, candidates in crisis
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

fishing-boat
Newfoundland and Labrador

ന്യൂഫൗണ്ട്ലാൻഡിൽ ബോട്ട് മറിഞ്ഞ് അപകടം; രണ്ട് മരണം, ഒരാളെ കാണാതായി

by Canada Varthakal
July 23, 2026
മദ്യം ഇനി നേരിട്ട് വീട്ടിലെത്തും; ന്യൂഫൗണ്ട്ലൻഡ് ആൻഡ് ലാബ്രഡോറിൽ പുതിയ പദ്ധതി പ്രാബല്യത്തിൽ
Newfoundland and Labrador

മദ്യം ഇനി നേരിട്ട് വീട്ടിലെത്തും; ന്യൂഫൗണ്ട്ലൻഡ് ആൻഡ് ലാബ്രഡോറിൽ പുതിയ പദ്ധതി പ്രാബല്യത്തിൽ

by Canada Varthakal
July 22, 2026
Newfoundland and Labrador Premier Tony Wakeham, left, and Quebec Premier Christine Fréchette
Newfoundland and Labrador

വോൾട്ടേജ് കൂട്ടാൻ വേക്കം – ഫ്രെഷെറ്റ് കൂടിക്കാഴ്ച; ചർച്ചിൾ ഫാൾസ് വൈദ്യുതി കരാറിൽ ചർച്ച

by Canada Varthakal
July 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.