പള്ളുരുത്തിയിലെ ട്രാഫിക് പോലീസ് സ്റ്റേഷനിൽ വിരമിക്കൽ ചടങ്ങിനിടെ ഹോം ഗാർഡുകൾ തമ്മിൽ രൂക്ഷമായ അടിപിടി. ബിരിയാണിയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
ചേർത്തല സ്വദേശികളായ രാധാകൃഷ്ണൻ, ജോർജ് എന്നിവരാണ് ഏറ്റുമുട്ടിയത്. വിരമിക്കുന്ന ഉദ്യോഗസ്ഥന് വേണ്ടി ഒരുക്കിയ ഉച്ചഭക്ഷണത്തിനിടെ ബിരിയാണിയിലെ ചിക്കൻ കഷ്ണങ്ങൾ എടുക്കുന്നതിനെ ചൊല്ലിയായിരുന്നു തർക്കം തുടങ്ങിയത്. ഈ തർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
അടിപിടി സ്റ്റേഷന് പുറത്തുള്ള റോഡിലേക്ക് നീണ്ടതോടെ നാട്ടുകാരും തടിച്ചുകൂടി. പോലീസ് ഉദ്യോഗസ്ഥർ തമ്മിൽ തല്ല് കൂടിയെന്ന് പ്രചരിച്ചതോടെ സംഭവം പോലീസിന് നാണക്കേടായി. ഒടുവിൽ മറ്റ് പോലീസ് ഉദ്യോഗസ്ഥർ എത്തിയാണ് ഇവരെ പിടിച്ചുമാറ്റിയത്. തലയ്ക്ക് പരിക്കേറ്റ രാധാകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻപും ഇവർ തമ്മിൽ ഡ്യൂട്ടിയുടെ പേരിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. സംഭവത്തിൽ ഹോം ഗാർഡുകൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Home guards fight over lack of chicken in biryani at palluruthy



