ദീർഘകാല മന്ത്രിയായിരുന്ന ക്രിസ്റ്റിയ ഫ്രീലാൻഡ്, മന്ത്രിസഭയിൽ നിന്ന് രാജി വെച്ചു. ലിബറൽ പാർട്ടിയിൽ പ്രധാനിയായിരുന്ന അവർ, തന്റെ രാജി തീരുമാനം സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. വളരെ നന്ദിയോടും ഒരൽപ്പം ദുഃഖത്തോടും കൂടിയാണ് താൻ ഈ തീരുമാനം എടുക്കുന്നതെന്ന് അവർ സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കി. ഇതോടൊപ്പം, ഫെഡറൽ രാഷ്ട്രീയം വിടാനുള്ള തന്റെ ആഗ്രഹം കൂടി അവർ പങ്കുവെച്ചു. അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും ഫ്രീലാൻഡ് പറഞ്ഞു.
12 വർഷത്തെ പൊതുജീവിതത്തിനു ശേഷം, പുതിയ ആളുകൾക്ക് അവസരം നൽകാനും പുതിയ വെല്ലുവിളികൾ തേടാനും ഇത് ശരിയായ സമയമാണെന്ന് അവർ തന്റെ കുറിപ്പിൽ സൂചിപ്പിച്ചു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി, ആരും രാഷ്ട്രീയ പദവികൾ സ്ഥിരമായി വഹിക്കുന്നില്ല എന്നതാണ് എന്നും അവർ കൂട്ടിച്ചേർത്തു. ഗതാഗത, ആഭ്യന്തര വ്യാപാര മന്ത്രി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഫ്രീലാൻഡിന്റെ വർഷങ്ങളായുള്ള സേവനത്തിന് പ്രധാനമന്ത്രി മാർക്ക് കാർണി നന്ദി അറിയിച്ചു. അതേസമയം, യുക്രെയ്‌നിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി കാനഡയുടെ പുതിയ പ്രത്യേക പ്രതിനിധിയായി ക്രിസ്റ്റിയ ഫ്രീലാൻഡിനെ നിയമിച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Chrystia Freeland's unexpected resignation from cabinet






