യുപിഐ ഇടപാടുകളുടെ പരിധി നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഉയർത്തിയിരുന്നു. ഇത് ഇന്നലെ മുതൽ നിലവിൽ വന്നു. ഉയർന്ന മൂല്യമുള്ള ഇടപാടുകൾ എളുപ്പത്തിലാക്കുന്നതിനായാണ് ഈ മാറ്റം. പുതിയ പരിധി അനുസരിച്ച്, തിരഞ്ഞെടുത്ത വ്യാപാരികൾക്ക് ഒരു ദിവസം 10 ലക്ഷം രൂപ വരെ യുപിഐ വഴി കൈകാര്യം ചെയ്യാനാകും. വ്യക്തികൾ തമ്മിലുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷമായി തുടരും. ബാങ്കുകൾക്ക് അവരുടെ റിസ്‌ക് മാനേജ്മന്റ് നയങ്ങൾ അനുസരിച്ച് കുറഞ്ഞ പരിധി നിശ്ചയിക്കാം.
യുപിഐ പരിധിയിലെ പ്രധാന മാറ്റങ്ങൾ
നിക്ഷേപങ്ങളും ഇൻഷുറൻസും: മൂലധന വിപണിയിലെ നിക്ഷേപങ്ങൾക്കും ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നതിനും ഓരോ ഇടപാടിനും ഉള്ള പരിധി 2 ലക്ഷമായിരുന്നത് 5 ലക്ഷമാക്കി ഉയർത്തി. ഒരു ദിവസം പരമാവധി 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.
സർക്കാർ ഇടപാടുകൾ: സർക്കാർ ഇ-മാർക്കറ്റ് പ്ലേസ് ഇടപാടുകൾ, നികുതി അടയ്ക്കൽ തുടങ്ങിയവയുടെ പരിധി ഓരോ ഇടപാടിനും 1 ലക്ഷത്തിൽ നിന്നും 5 ലക്ഷമാക്കി വർധിപ്പിച്ചു.
യാത്ര: യാത്രാ ടിക്കറ്റുകൾ ഉൾപ്പെടെയുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയർത്തി. ഒരു ദിവസം 10 ലക്ഷം രൂപ വരെ ഇടപാട് നടത്താം.
ക്രെഡിറ്റ് കാർഡ് ബിൽ: ക്രെഡിറ്റ് കാർഡ് ബില്ലുകൾ ഓരോ ഇടപാടിനും 5 ലക്ഷം രൂപ വരെ അടയ്ക്കാം. പ്രതിദിന പരിധി 6 ലക്ഷമാണ്.
വായ്പ, ഇഎംഐ: വായ്പ തിരിച്ചടവ്, ഇഎംഐ േഎന്നിവയ്ക്ക് ഓരോ ഇടപാടിനും5 ലക്ഷം വരെയും പ്രതിദിന പരിധി 10 ലക്ഷം വരെയും ആയിരിക്കും.
സ്വർണാഭരണങ്ങൾ: സ്വർണാഭരണങ്ങൾ വാങ്ങുന്നതിനുള്ള ഇടപാട് പരിധി 1 ലക്ഷത്തിൽ നിന്ന് 2 ലക്ഷമായും പ്രതിദിന പരിധി 6 ലക്ഷമായും വർധിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
UPI’s new high-value transaction limits kick in yesterday



