വോട്ടർ കാർഡുകൾ എത്താതെ ആയിരക്കണക്കിന് പൗരന്മാർ
വ്യാഴാഴ്ച നടക്കുന്ന ഒന്റാറിയോ പ്രവിശ്യാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആയിരക്കണക്കിന് വോട്ടർമാർക്ക് അവരുടെ വോട്ടർ വിവര കാർഡുകൾ ലഭിച്ചിട്ടില്ല. ഫെബ്രുവരി 17 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ കാർഡുകൾ അയച്ചതായി ഇലക്ഷൻസ് ഒന്റാറിയോ അറിയിച്ചെങ്കിലും, മഞ്ഞുവീഴ്ച മൂലമുള്ള താമസമാണ് ഇതിന് കാരണമെന്ന് കാനഡ പോസ്റ്റ് വ്യക്തമാക്കി.
എന്നാൽ വോട്ടർ കാർഡ് ഇല്ലാതെയും വോട്ട് ചെയ്യാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. പേരും വീട്ടുവിലാസവും ഉള്ള ഐഡന്റിഫിക്കേഷൻ കൈവശം കരുതി, അതാത് പോളിംഗ് സ്റ്റേഷനിൽ എത്തിയാൽ മതി. ഇലക്ഷൻസ് ഒന്റാറിയോ വെബ്സൈറ്റിൽ നിന്ന് പോളിംഗ് സ്റ്റേഷൻ വിവരങ്ങൾ ലഭ്യമാണ്.
പെട്ടെന്നുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം വോട്ടർമാരെ അറിയിക്കുന്നതിൽ വെല്ലുവിളികൾ സൃഷ്ടിച്ചതായി വിദഗ്ധർ പറയുന്നു. കുറഞ്ഞ തയ്യാറെടുപ്പ് സമയം ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും ബാധിച്ചു. കൂടാതെ, വോട്ടർ കാർഡ് ഇല്ലാതെ വോട്ട് ചെയ്യാൻ കഴിയില്ലെന്ന തെറ്റിദ്ധാരണ ഓൺലൈനിൽ പ്രചരിച്ചിട്ടുണ്ട്.
ഫെബ്രുവരി 20 മുതൽ 22 വരെ മുൻകൂർ വോട്ടെടുപ്പ് നടന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് ദിവസം രാവിലെ 9 മുതൽ രാത്രി 9 വരെ പോളിംഗ് ബൂത്തുകൾ തുറന്നിരിക്കും



