‘ലോക’ എന്ന ചിത്രത്തിൻ്റെ രണ്ടാം ഭാഗം വരുന്നു എന്ന സൂചന നൽകി സഹ തിരക്കഥാകൃത്ത് ശാന്തി ബാലചന്ദ്രൻ. ടൊവിനോ തോമസ് അവതരിപ്പിച്ച ‘ചാത്തൻ’ എന്ന കഥാപാത്രമായിരിക്കും രണ്ടാം ഭാഗത്തിലെ നായകൻ എന്നാണ് സൂചന. ചിത്രം 200 കോടി ക്ലബ്ബിൽ ഇടം നേടിയതിന് പിന്നാലെ ടൊവിനോയും ശാന്തിയും സോഷ്യൽ മീഡിയയിൽ നടത്തിയ സംഭാഷണങ്ങളാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. ടൊവിനോയുടെ കഥാപാത്രത്തെക്കുറിച്ച് ശാന്തി നൽകിയ പ്രതികരണമാണ് ആരാധകരുടെ പ്രതീക്ഷ വർദ്ധിപ്പിച്ചത്.
സിനിമ 200 കോടി നേടിയതിൻ്റെ സന്തോഷം ടൊവിനോ തോമസ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിരുന്നു. ‘നമ്മ ജയിച്ചിട്ടോം മാരാ, ജയിച്ചിട്ടോം’ എന്ന സിനിമയിലെ ഹിറ്റ് ഡയലോഗോടെ സംവിധായകൻ ഡൊമിനിക് അരുണിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ടൊവിനോയുടെ പോസ്റ്റ്. ഇതിന് മറുപടിയായി ‘അടുത്തത് ടൊവിനോയുടെ ഊഴമാണെന്ന്’ ശാന്തി ബാലചന്ദ്രൻ മറുപടി നൽകി. ‘ടൊവി, അടുത്തത് നിൻ്റെ ഊഴമാണ്. ക്യാപ്റ്റനും ടീമിനും കരുത്തുറ്റ സുഹൃത്തായി നിൽക്കുന്നതിന് നന്ദി’ എന്നായിരുന്നു ശാന്തിയുടെ കൃത്യമായ പ്രതികരണം.
ശാന്തിയുടെ ഈ മറുപടിക്ക് ടൊവിനോ ‘പൊളിക്കും നുമ്മ’ എന്ന് മറുപടി നൽകി. ഇതോടെയാണ് ‘ലോക’യുടെ രണ്ടാം ഭാഗം ടൊവിനോയുടെ ‘ചാത്തൻ’ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചായിരിക്കുമെന്ന തരത്തിൽ വാർത്തകളും ചർച്ചകളും ഉയർന്നത്. ഈ സൂചനകൾ ശരിയാണെങ്കിൽ ടൊവിനോയുടെ കരിയറിലെ മറ്റൊരു പ്രധാന ചിത്രംകൂടിയായിരിക്കും ഇത്. കല്യാണി പ്രിയദർശനെ പ്രധാന കഥാപാത്രമാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്‌ത ‘ലോക’ റിലീസ് ചെയ്ത് 13 ദിവസത്തിനുള്ളിലാണ് 200 കോടി ക്ലബ്ബിൽ ഇടം നേടിയത്. ഈ വിജയം രണ്ടാം ഭാഗത്തിന് വലിയ സാധ്യത നൽകുന്നുണ്ട്.
കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Will Tovino or Thomas be the lead in the second part of 'Loka'? Co-screenwriter's hint leads to discussion






