ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഓർമ്മകൾ പുതുക്കി ഒരു പൊന്നോണം കൂടി വന്നെത്തി. ജാതിമതഭേദമെന്യേ ലോകമെമ്പാടുമുള്ള മലയാളികൾ ഈ ആഘോഷത്തിന് ഒരുങ്ങുമ്പോൾ, കാനഡയിലെ ന്യൂബ്രൺസ്‌വിക് പ്രവിശ്യയിലെ മോങ്ക്ടൺ നഗരവും ഓണാഘോഷത്തിനായുള്ള ഒരുക്കങ്ങളിലാണ്. മോങ്ക്ടൺ ഫാമിലി ആൻഡ് ഫ്രണ്ട്സ് സംഘടനയുടെ നേതൃത്വത്തിൽ നാളെ (സെപ്റ്റംബർ 5) വർണ്ണശബളമായ ഓണാഘോഷ പരിപാടികൾക്ക് നഗരം വേദിയാകും.
ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ പൂക്കളം, തിരുവാതിര, വടംവലി തുടങ്ങിയ പരമ്പരാഗത കലാപ്രകടനങ്ങൾ അണിനിരക്കും. കൂടാതെ, കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധതരം വിനോദങ്ങളും മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. മലയാളിയുടെ തനത് രുചിയിൽ തയ്യാറാക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യയാണ് പരിപാടിയുടെ മറ്റൊരു പ്രധാന ആകർഷണം.
സൗഹൃദബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും, പരസ്പരം പിന്തുണച്ചുകൊണ്ട് സാമൂഹിക-ധാർമ്മിക പ്രവർത്തനങ്ങളിൽ സജീവമാകാനുമായി രൂപീകരിക്കപ്പെട്ട കൂട്ടായ്മയാണ് മോങ്ക്ടൺ ഫാമിലി ആൻഡ് ഫ്രണ്ട്സ്. ഭക്ഷ്യശേഖരണം, രക്തദാനം തുടങ്ങിയ കാരുണ്യപ്രവർത്തനങ്ങളിലും സംഘടന മുൻപന്തിയിലുണ്ട്.
സെപ്റ്റംബർ 5-നുള്ള ഈ ഓണാഘോഷം മോങ്ക്ടണിലെ മലയാളി സമൂഹത്തെ ഒന്നിച്ചുചേർക്കുന്ന സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും വേദിയായി മാറുമെന്ന് സംഘാടകർ അറിയിച്ചു.
സ്പോൺസർമാർ :
മനു ജോർജ് (Sunlife)
ഖലീൽ ഉറഹ്മാൻ (Sunlife)
നിഫിൻ സ്കറിയ – റിയൽട്ടർ (eXp Reality)
രാഹുൽ വിനോദ് – മോർട്ട്ഗേജ് സ്പെഷ്യലിസ്റ്റ്
ടിജോ ടി ആന്റണി – ഗിഫ്റ്റ് സ്പോൺസർ
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82






