റെഡ് ഡീറിന് സമീപം ഹൈവേ 2A-യിൽ കഴിഞ്ഞ ദിവസം രാവിലെ കാറും മോട്ടോർസൈക്കിളും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ മരിച്ച മോട്ടോർ സൈക്കിൾ യാത്രികൻ 48 വയസ്സുള്ള ബ്ലാക്ക്ഫാൾഡ്സ് സ്വദേശിയാണ്. രാവിലെ ഏകദേശം 9:30-നാണ് സംഭവം. മോട്ടോർ സൈക്കിളും ഒരു എസ്‌യുവി കാറുമാണ് അപകടത്തിൽപ്പെട്ടത്.
അപകടസ്ഥലത്ത് വെച്ച് തന്നെ മോട്ടോർ സൈക്കിൾ യാത്രികൻ മരിച്ചിരുന്നുവെന്ന് റെഡ് ഡീർ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർസിഎംപി) അറിയിച്ചു.
എസ്‌യുവി ഓടിച്ചിരുന്നത് 18 വയസ്സുള്ള ഒരു യുവതിയാണ്. റെഡ് ഡീർ സ്വദേശിയായ ഇവർക്ക് പരിക്കുകളുണ്ട്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ഹൈവേയിൽ ഗതാഗതം തടസ്സപ്പെട്ടിരുന്നു. പിന്നീട് പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു. അപകടത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
red-deer-rcmp-on-scene-of-serious-collision-on-highway-2a



