തെക്ക് കിഴക്കൻ എഡ്മന്റണിലെ വ്യവസായ മേഖലയിൽ ഇന്ന് രാവിലെ മുതൽ ആരംഭിച്ച തീപിടുത്തം നിയന്ത്രിക്കാൻ സ്ട്രാത്കോണയിലെ അഗ്നിശമന സേനാംഗങ്ങൾ ശ്രമിക്കുകയാണ്. തീപിടുത്തത്തെ തുടർന്ന് എഡ്മന്റൺ പോലീസ് സർവീസ്, സ്ട്രാത്കോണ കൗണ്ടിയിലെ ഫയർ ക്രൂസിനെ ഗതാഗതം നിയന്ത്രിക്കാൻ സഹായിക്കുന്നുണ്ട്. രാവിലെ 10 മണിക്ക് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
ഷെർവുഡ് പാർക്ക് ഫ്രീവേയ്ക്കും ബേസ്‌ലൈൻ റോഡിനും ഇടയിലുള്ള 34-ാം സ്ട്രീറ്റ് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. അതിനാൽ, വാഹനമോടിക്കുന്നവർ ആ വഴി ഒഴിവാക്കി മറ്റു വഴികളിലൂടെ പോകണമെന്ന് പോലീസ് നിർദേശിച്ചു.
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതനുസരിച്ച് മാധ്യമങ്ങളെ അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികൾ എത്രയും പെട്ടെന്ന് നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Major fire breaks out in Edmonton industrial area; roads diverted



