📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഒറ്റ കൂടിക്കാഴ്ച, പല ലക്ഷ്യങ്ങൾ; കൂടിക്കാഴ്ച നടത്താൻ ഒരുങ്ങി പ്രധാനമന്ത്രി മാർക്ക് കാർണിയും ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡും

Canada Varthakal by Canada Varthakal
August 18, 2025
in Canada
Reading Time: 1 min read
ഒറ്റ കൂടിക്കാഴ്ച, പല ലക്ഷ്യങ്ങൾ; കൂടിക്കാഴ്ച നടത്താൻ ഒരുങ്ങി പ്രധാനമന്ത്രി മാർക്ക് കാർണിയും ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡും

പ്രധാനമന്ത്രി മാർക്ക് കാർനിയും ഒൻടാറിയോ പ്രവിശ്യാ പ്രീമിയർ ഡഗ് ഫോർഡും ഒട്ടാവയിൽ കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിലുള്ള ഈ കൂടിക്കാഴ്ചയെക്കുറിച്ച് ഫെഡറൽ സർക്കാർ ഔദ്യോഗികമായി ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. സാധാരണ സംഭാഷണങ്ങൾക്കായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നതെന്ന് സർക്കാർ അറിയിച്ചു. വിലക്കയറ്റം, പാർപ്പിടം, കുറ്റകൃത്യങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതെന്നാണ് സൂചന. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കാനിരിക്കെ, ഇരു നേതാക്കൾക്കും ചർച്ച നടത്താനുള്ള നല്ലൊരു അവസരം കൂടിയാണ് ഈ കൂടിക്കാഴ്ചയെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

അസോസിയേഷൻ ഓഫ് മുനിസിപ്പാലിറ്റീസ് ഓഫ് ഒൻടാറിയോയുടെ സമ്മേളനത്തിൽ പങ്കെടുക്കാനായാണ് ഡഗ് ഫോർഡ് ഒട്ടാവയിൽ എത്തിയത്. ഈ സമ്മേളനം ബുധനാഴ്ച വരെ തുടരും. സമ്മേളനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചത് ഒരു നല്ല അവസരമാണെന്ന് ഫോർഡ് അനുകൂലികൾ പറയുന്നു.
അതേസമയം, അമേരിക്കൻ താരിഫുകൾക്കെതിരെ പ്രധാനമന്ത്രിയെ നിലപാടറിയിക്കാനാണ് താൻ കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നതെന്ന് ഫോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ADVERTISEMENT

നികുതികൾ കുറച്ച് സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്. ഈ വർഷം ജൂൺ മാസത്തിൽ, സസ്‌കാച്ചെവാനിലെ സാസ്‌കടൂണിൽ വെച്ച് നടന്ന ആദ്യ മന്ത്രിമാരുടെ സമ്മേളനത്തിന് ശേഷം ഇതാദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. അന്ന് നടന്ന കൂടിക്കാഴ്ചയിൽ വിവിധ പ്രവിശ്യകൾ തങ്ങളുടെ പ്രാദേശിക പ്രശ്‌നങ്ങൾ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തിരുന്നു. അന്ന് നടന്ന കൂടിക്കാഴ്ചയുടെ തുടർച്ചയായിട്ടാണ് ഈ കൂടിക്കാഴ്ചയെ കണക്കാക്കുന്നത്.

ADVERTISEMENT

കാനഡയിലെ രാഷ്ട്രീയത്തിലും സാമ്പത്തിക മേഖലയിലും ഈ കൂടിക്കാഴ്ച നിർണായകമാകും. സാധാരണ സംഭാഷണങ്ങളെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നതെങ്കിലും, വരും ദിവസങ്ങളിൽ പ്രധാനമന്ത്രിയുടെയും ഒൻടാറിയോ പ്രീമിയറുടെയും തീരുമാനങ്ങൾ ശ്രദ്ധേയമാകും. കൂടാതെ, ഈ ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന പാർലമെന്റിലെ ശൈത്യകാല സമ്മേളനത്തെ സ്വാധീനിക്കുമോയെന്നും കണ്ടറിയണം.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

അമേരിക്കൻ യാത്രകൾ ഒഴിവാക്കി കനേഡിയൻ പൗരന്മാർ; സന്ദർശകരുടെ എണ്ണത്തിൽ 42 % ഇടിവെന്ന് റിപ്പോർട്ട്
Canada

അമേരിക്കൻ യാത്രകൾ ഒഴിവാക്കി കനേഡിയൻ പൗരന്മാർ; സന്ദർശകരുടെ എണ്ണത്തിൽ 42 % ഇടിവെന്ന് റിപ്പോർട്ട്

by Canada Varthakal
May 14, 2026
യഥാർത്ഥമേത്, വ്യാജമേത്? കാനഡയിൽ ഓൺലൈൻ വാർത്തകൾ തിരിച്ചറിയാതെ പൗരന്മാർ! ആശങ്കയറിയിച്ച് സർവ്വേ
Canada

യഥാർത്ഥമേത്, വ്യാജമേത്? കാനഡയിൽ ഓൺലൈൻ വാർത്തകൾ തിരിച്ചറിയാതെ പൗരന്മാർ! ആശങ്കയറിയിച്ച് സർവ്വേ

by Canada Varthakal
May 14, 2026
കാനഡയെ മാറ്റിമറിക്കാൻ ‘നാഷണൽ ഇലക്ട്രിസിറ്റി സ്ട്രാറ്റജി’; 2050-ഓടെ വൈദ്യുതി ഉൽപ്പാദനം ഇരട്ടിയാക്കും, ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ!
Canada

കാനഡയെ മാറ്റിമറിക്കാൻ ‘നാഷണൽ ഇലക്ട്രിസിറ്റി സ്ട്രാറ്റജി’; 2050-ഓടെ വൈദ്യുതി ഉൽപ്പാദനം ഇരട്ടിയാക്കും, ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ!

by Canada Varthakal
May 13, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.