📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Entertainment

റാപ്പർ വേടന് കുരുക്ക് മുറുകുന്നു: കൂടുതൽ ലൈംഗികാതിക്രമ പരാതികളുമായി യുവതികൾ രംഗത്ത്

Canada Varthakal by Canada Varthakal
August 18, 2025
in Entertainment
Reading Time: 1 min read
റാപ്പർ വേടന് കുരുക്ക് മുറുകുന്നു: കൂടുതൽ ലൈംഗികാതിക്രമ പരാതികളുമായി യുവതികൾ രംഗത്ത്

ബലാത്സംഗക്കേസിൽ റാപ്പർ വേടൻ (ഹിരൺദാസ് മുരളി) നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ, കൂടുതൽ യുവതികൾ ഇദ്ദേഹത്തിനെതിരെ ലൈംഗികാതിക്രമ പരാതികളുമായി രംഗത്ത്. രണ്ട് യുവതികളാണ് വേടനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയത്. മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കാൻ ഇവർ സമയം തേടിയിട്ടുണ്ട്. ഇതോടെ വേടനെതിരായ നിയമനടപടികൾ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്.

പരാതി നൽകിയ യുവതികളിൽ ഒരാൾ ദളിത് സംഗീതത്തിൽ ഗവേഷണം നടത്തുന്ന വ്യക്തിയാണ്. ഗവേഷണത്തിന്റെ ഭാഗമായി വേടനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ, കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ഇവരുടെ പരാതി. അതിക്രമത്തെ എതിർത്തപ്പോൾ ക്രൂരമായ മർദനമേറ്റതായും യുവതി വെളിപ്പെടുത്തി.

ADVERTISEMENT

രണ്ടാമത്തെ യുവതി, സംഗീതജ്ഞയാണ്. വേടന്റെ സംഗീത പരിപാടികളിൽ ആകൃഷ്ടയായി ഇദ്ദേഹവുമായി ബന്ധം സ്ഥാപിച്ചതിനുശേഷം ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് യുവതിയുടെ ആരോപണം. 2020-2021 കാലഘട്ടങ്ങളിലാണ് ഈ രണ്ട് സംഭവങ്ങളും നടന്നത്. അന്ന് ‘മീ ടൂ’ ക്യാമ്പയിന്റെ ഭാഗമായി ഇവർ വേടനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.

ADVERTISEMENT

അഞ്ചു തവണ പീഡിപ്പിച്ചെന്നും കോഴിക്കോട്, കൊച്ചി, ഏലൂർ എന്നിവിടങ്ങളിൽ വെച്ച് അതിക്രമങ്ങൾ നടന്നെന്നും ആരോപിച്ചുള്ള യുവതിയുടെ പരാതിയെ തുടർന്നാണ് വേടനെതിരെ ഇൻഫോപാർക്ക് പോലീസ് കേസെടുത്തത്. ലഹരിമരുന്ന് ഉപയോഗിച്ച ശേഷമാണ് പീഡനം നടത്തിയതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഈ സംഭവങ്ങളെക്കുറിച്ച് അറിയാവുന്ന സുഹൃത്തുക്കളുടെ പേരും യുവതി പോലീസിന് നൽകിയിട്ടുണ്ട്.

വേടൻ തന്നെ മാനസികമായി തകർത്തുവെന്നും വിഷാദരോഗത്തിലേക്ക് തള്ളിവിട്ടുവെന്നും യുവതി വെളിപ്പെടുത്തി. പലപ്പോഴായി 31,000 രൂപ വേടന് കൈമാറിയതായും യുവതി വ്യക്തമാക്കി. ഇതിന്റെ ജി-പേ ഇടപാട് വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വേടനെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ വേടൻ ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന വിവരം. തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിൽ ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് അന്വേഷണ ചുമതല.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

karuppu
Entertainment

സൂര്യ-തൃഷ ചിത്രം ‘കറുപ്പ്’ മെയ് 14-ന്; പ്രത്യേക ഷോയ്ക്ക് അനുമതി നൽകി മുഖ്യമന്ത്രി വിജയ്

by Canada Varthakal
May 13, 2026
MOHALAL MAMMOOTTY
Entertainment

ബോക്സ് ഓഫീസ് കത്തിച്ച് ‘ദൃശ്യം 3’; പേട്രിയറ്റിനെ പിന്നിലാക്കി ജോർജുകുട്ടിയുടെ മാസ് എൻട്രി!

by Canada Varthakal
May 12, 2026
വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തിളങ്ങി തൃഷ; ശ്രദ്ധേയമായി ഇൻസ്റ്റാഗ്രാം പോസ്റ്റ്
Entertainment

വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തിളങ്ങി തൃഷ; ശ്രദ്ധേയമായി ഇൻസ്റ്റാഗ്രാം പോസ്റ്റ്

by Canada Varthakal
May 11, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.