📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

എയർ കാനഡ ജീവനക്കാരുടെ സമരം; ആർബിട്രേഷൻ ഉത്തരവിനെതിരെ യൂണിയൻ

Canada Varthakal by Canada Varthakal
August 16, 2025
in Canada
Reading Time: 1 min read
A group of workers represented by Air Canada's union begin their strike outside the Edmonton International Airport

ctv

എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡന്റുമാരുടെ സമരം അവസാനിപ്പിക്കാൻ കേന്ദ്ര തൊഴിൽ മന്ത്രി പാറ്റി ഹജ്ദു നിർബന്ധിത ആർബിട്രേഷന് ഉത്തരവിട്ടെങ്കിലും, എഡ്മന്റണിലെ യൂണിയൻ ജീവനക്കാർ ഈ തീരുമാനത്തിൽ അസംതൃപ്തരാണ്. സമരത്തെ ഇല്ലാതാക്കുന്ന നടപടിയാണ് ഇതെന്നാണ് യൂണിയൻ നേതാക്കൾ പറയുന്നത്. സമരം ചെയ്യുന്ന ജീവനക്കാർ ജോലിക്ക് തിരികെ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ആർബിട്രേഷൻ ഉത്തരവ് അവരുടെ സമരത്തിന്റെ ലക്ഷ്യം തന്നെ ഇല്ലാതാക്കുമെന്ന് സ്ട്രൈക്ക് ക്യാപ്റ്റനായ ക്രിസ്റ്റീൻ ലാംഗെല്ലെ മാധ്യമങ്ങളോട് പറഞ്ഞു.

“തങ്ങളുടെ യൂണിയൻ നേതാക്കൾ ചർച്ചകൾ നടത്തുകയാണ്. അതുവരെ എല്ലാം പഴയതുപോലെ തുടരും. ആർബിട്രേഷൻ ഉത്തരവിൽ ഞങ്ങൾ സന്തോഷിക്കുന്നില്ല, പക്ഷെ ഇതാണ് ഇപ്പോൾ നടന്നിരിക്കുന്നത്,” ലാംഗെല്ലെ കൂട്ടിച്ചേർത്തു. ഒരു ആർബിട്രേഷൻ ഉത്തരവ് നിലവിൽ വന്നാൽ, എയർ കാനഡയും കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) പ്രതിനിധീകരിക്കുന്ന ഫ്ലൈറ്റ് അറ്റൻഡന്റുമാരും തമ്മിലുള്ള നിലവിലുള്ള കൂട്ടായ കരാർ പുതിയൊരു കരാറിൽ എത്തുന്നതുവരെ നീട്ടിക്കിട്ടുമെന്നാണ് പൊതുവെ കരുതുന്നത്. “10 വർഷമായി തങ്ങൾ ഒരേ കരാറിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ആ കാലാവധി ഇപ്പോൾ അവസാനിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചവെന്ന്,” ലാംഗെല്ലെ പറഞ്ഞു.

ADVERTISEMENT

30 വർഷമായി ഫ്ലൈറ്റ് അറ്റൻഡന്റായി ജോലി ചെയ്യുന്ന ലാംഗെല്ലെ, എഡ്മന്റണിൽ നിന്ന് വാൻകൂവറിലേക്ക് യാത്ര ചെയ്യുകയാണ് പതിവ്. അവർ തൻ്റെ സഹപ്രവർത്തകരുമായി ചേർന്ന് എഡ്മന്റൺ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. എഡ്മന്റൺ വലിയ താവളമല്ലെങ്കിലും, പിന്തുണ അറിയിക്കാൻ അവർക്ക് മുന്നോട്ട് വരേണ്ടത് പ്രധാനമാണെന്ന് ലാംഗെല്ലെ ചൂണ്ടിക്കാട്ടി. “പ്രധാന നഗരങ്ങളിൽ താമസിക്കുന്ന പല ഫ്ലൈറ്റ് അറ്റൻഡന്റുമാരും മിനിമം വേതനം പോലും നേടുന്നില്ല. അവർ ഫുഡ് ബാങ്കുകളെ ആശ്രയിച്ചും ഒരുമിച്ച് ഒരേ അപ്പാർട്ട്മെന്റിൽ നിരവധി ആളുകൾ താമസിച്ചുമാണ് മുന്നോട്ട് പോകുന്നതെന്ന് ലാംഗെല്ലെ കൂട്ടിച്ചേർത്തു.

ADVERTISEMENT

ഈ സമരത്തിനെതിരെ ഫെഡറൽ ഗവൺമെന്റ് ഇടപെടുന്നത് തൊഴിലാളികളുടെ അവകാശങ്ങളെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് യൂണിയൻ പ്രതിനിധികൾ വ്യക്തമാക്കി. എയർ കാനഡ യൂണിയൻ പ്രസിഡന്റ് വെസ്ലി ലെസോസ്കി ഒരു പ്രസ്താവനയിൽ പറഞ്ഞത് “ലിബറലുകൾ ഇരട്ടത്താപ്പ് നയമാണ് കാണിക്കുന്നതെന്നാണ്. ചർച്ചകളാണ് ഇതിന് ഏറ്റവും നല്ല വഴി എന്നും അവർ പറഞ്ഞു, എന്നാൽ നിയമനിർമ്മാണത്തിലൂടെ ഈ ചരിത്രപരമായ അനീതി തിരുത്താൻ അവർ വിസമ്മതിച്ചു.
യൂണിയൻ പ്രതിനിധികൾ ഞായറാഴ്ച കൂടുതൽ പ്രതികരണങ്ങൾ അറിയിക്കുമെന്നാണ് കരുതുന്നത്.

Air Canada employees strike; union opposes arbitration order
Tags: Air Canada flight attendants' strike
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

അമേരിക്കൻ യാത്രകൾ ഒഴിവാക്കി കനേഡിയൻ പൗരന്മാർ; സന്ദർശകരുടെ എണ്ണത്തിൽ 42 % ഇടിവെന്ന് റിപ്പോർട്ട്
Canada

അമേരിക്കൻ യാത്രകൾ ഒഴിവാക്കി കനേഡിയൻ പൗരന്മാർ; സന്ദർശകരുടെ എണ്ണത്തിൽ 42 % ഇടിവെന്ന് റിപ്പോർട്ട്

by Canada Varthakal
May 14, 2026
യഥാർത്ഥമേത്, വ്യാജമേത്? കാനഡയിൽ ഓൺലൈൻ വാർത്തകൾ തിരിച്ചറിയാതെ പൗരന്മാർ! ആശങ്കയറിയിച്ച് സർവ്വേ
Canada

യഥാർത്ഥമേത്, വ്യാജമേത്? കാനഡയിൽ ഓൺലൈൻ വാർത്തകൾ തിരിച്ചറിയാതെ പൗരന്മാർ! ആശങ്കയറിയിച്ച് സർവ്വേ

by Canada Varthakal
May 14, 2026
കാനഡയെ മാറ്റിമറിക്കാൻ ‘നാഷണൽ ഇലക്ട്രിസിറ്റി സ്ട്രാറ്റജി’; 2050-ഓടെ വൈദ്യുതി ഉൽപ്പാദനം ഇരട്ടിയാക്കും, ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ!
Canada

കാനഡയെ മാറ്റിമറിക്കാൻ ‘നാഷണൽ ഇലക്ട്രിസിറ്റി സ്ട്രാറ്റജി’; 2050-ഓടെ വൈദ്യുതി ഉൽപ്പാദനം ഇരട്ടിയാക്കും, ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ!

by Canada Varthakal
May 13, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.