📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Business

തുറക്കല്ലേ പൊട്ടിത്തെറിക്കും! ഒരു ലക്ഷത്തിലധികം ഡ്രിങ്ക്മേറ്റ് ബോട്ടിലുകൾക്ക് റീക്കോൾ

Canada Varthakal by Canada Varthakal
August 15, 2025
in Business
Reading Time: 1 min read
bottle

ഉപയോഗിക്കുന്നതിനിടെ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒരു ലക്ഷത്തിലധികം ഡ്രിങ്ക്മേറ്റ് കാർബണേഷൻ ബോട്ടിലുകൾ റീക്കോൾ ചെയ്ത് കമ്പനി. അമേരിക്കയിലും കാനഡയിലുമായി വിറ്റഴിച്ച ബോട്ടിലുകളാണ് റീക്കോൾ ചെയ്യുന്നത്. ഡ്രിങ്ക്മേറ്റ് 1L കാർബണേഷൻ ബോട്ടിലുകളും, ഓംനിഫിസ് സ്റ്റാർട്ടർ കിറ്റുകളുടെ ഭാഗമായി വിറ്റഴിച്ച ബോട്ടിലുകളും ഇതിൽ ഉൾപ്പെടും. ഉപഭോക്താക്കൾക്ക് മുറിവുകളും മറ്റ് പരിക്കുകളും ഉണ്ടായതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് നടപടി.

യു.എസ് കൺസ്യൂമർ പ്രൊഡക്റ്റ് സേഫ്റ്റി കമ്മീഷന്റെ അറിയിപ്പ് പ്രകാരം, അമേരിക്കയിൽ ഏകദേശം 1,06,200 ബോട്ടിലുകളും കാനഡയിൽ 5,000 ബോട്ടിലുകളുമാണ് റീക്കോൾ ചെയ്യുന്നത്. അമേരിക്കയിൽ നിന്ന് എട്ട് പരാതികളും കാനഡയിൽ നിന്ന് ഒരു പരാതിയും ലഭിച്ചിട്ടുണ്ട്. ഇതിൽ നാല് കേസുകളിൽ ഉപഭോക്താക്കൾക്ക് മുറിവുകളും, മറ്റു പരിക്കുകളും, കേൾവിക്ക് തകരാറും സംഭവിച്ചതായി റിപ്പോർട്ടുകളുണ്ട്. കാനഡയിൽ നിന്ന് ലഭിച്ച പരാതിയിൽ, കുപ്പി പൊട്ടിത്തെറിച്ച് ചതവ് സംഭവിച്ചതായും പറയുന്നു.

ADVERTISEMENT

പൊട്ടിത്തെറിക്ക് കാരണം എന്താണെന്ന് വ്യക്തമല്ല. എന്നാൽ, ജനുവരി 2026-നും ഒക്ടോബർ 2026-നും ഇടയിൽ കാലാവധി അവസാനിക്കുന്ന ഡ്രിങ്ക്മേറ്റ് 1 ലിറ്റർ ബോട്ടിലുകൾക്കാണ് ഈ പ്രശ്നം പ്രധാനമായും കണ്ടെത്തിയിട്ടുള്ളത്. ചുവപ്പ്, നീല, വെള്ള, കറുപ്പ് നിറങ്ങളിലുള്ള പ്ലാസ്റ്റിക് ക്യാപ്, ബേസ് എന്നിവയോടുകൂടിയ സുതാര്യമായ പോളിയെത്തിലീൻ ടെറഫ്താലേറ്റ് (PET) ബോഡിയാണ് ഈ ഉത്പന്നങ്ങൾക്കുള്ളത്. വാൾമാർട്ട്, ആമസോൺ, ടാർഗെറ്റ്, ഹോം ഡിപ്പോ തുടങ്ങിയ പ്രമുഖ റീട്ടെയിൽ സ്റ്റോറുകൾ വഴി 2023 ഏപ്രിൽ മുതൽ 2024 ഒക്ടോബർ വരെയാണ് ഈ ബോട്ടിലുകൾ വിറ്റഴിച്ചത്.

ADVERTISEMENT

റീക്കോൾ ചെയ്ത ഉത്പന്നങ്ങൾ കൈവശമുള്ളവർ ഉടൻ തന്നെ അവ ഉപയോഗിക്കുന്നത് നിർത്തിവെക്കണമെന്ന് കമ്പനി അറിയിച്ചു. സൗജന്യമായി പുതിയ ഉത്പന്നം ലഭിക്കുന്നതിനായി ഡ്രിങ്ക്മേറ്റിന്റെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഇതിനായി റീക്കോൾ എന്ന് സ്ഥിരമായ മാർക്കർ ഉപയോഗിച്ച് ഉത്പന്നത്തിൽ എഴുതിയതിന് ശേഷം അതിന്റെ ചിത്രം അപ്‌ലോഡ് ചെയ്ത് നൽകണം. തുടർന്ന് കമ്പനിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് പഴയ ഉത്പന്നം നശിപ്പിക്കുകയും ചെയ്യണം.

Over 100,000 Drinkmate bottles recalled, may explode if opened
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

The logo for Electronic Arts is displayed during the Electronic Entertainment Expo in Los Angeles
Business

ഇഎ ഗെയിംസ് വിൽപനയ്‌ക്കെതിരെ കാനഡയിൽ പ്രതിഷേധം; ഇടപാടിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി CWA Canada

by Canada Varthakal
May 8, 2026
store
Business

ആവശ്യകതയേറി, വിതരണം കുറഞ്ഞു; കാനഡയിൽ കാട്ടേജ് ചീസ് വിലയിൽ റെക്കോർഡ് വർധന

by Canada Varthakal
May 7, 2026
buy now pay later
Business

Buy Now, Pay Later: തന്ത്രങ്ങളിൽ വീഴരുത്; ബിഎൻപിഎൽ ആപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി വിദഗ്ധർ

by Canada Varthakal
April 25, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.