എഡ്മന്റൺ നഗരത്തിൽ മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന ഒരു സംഭവമാണ് ഇന്ന് അരങ്ങേറിയത്. സൈക്കിൾ യാത്രികനെ മനപ്പൂർവം വാഹനം ഇടിച്ച് തെറിപ്പിച്ച ശേഷം, ആ അപകടം ചിരിച്ചുകൊണ്ട് വീഡിയോയിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് കാറിലുണ്ടായിരുന്നവർ. ഈ ക്രൂരമായ പ്രവൃത്തി നടത്തിയ ഡ്രൈവർക്കും വീഡിയോ എടുത്തയാൾക്കും വേണ്ടി എഡ്മന്റൺ പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുലർച്ചെ 3:20-നാണ് 41 വയസ്സുള്ള സൈക്കിൾ യാത്രികന് നേരെ ആക്രമണമുണ്ടായത്. വേഗതയിൽ വന്ന ഒരു ഇരുണ്ട എസ്‌യുവി മനപ്പൂർവ്വം സൈക്കിൾ യാത്രികനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ ഓടിച്ചുപോയി. ഈ അപകടത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
പോലീസ് പുറത്തുവിട്ട വീഡിയോയിൽ, സൈക്കിൾ യാത്രികനെ ഇടിച്ച ശേഷം കാറിലുള്ളവർ പൊട്ടിച്ചിരിക്കുന്ന ശബ്ദം കേൾക്കാം. ഈ സംഭവം ഓൺലൈൻ വിനോദത്തിനായി ചെയ്തതാണെന്ന് പോലീസ് പറയുന്നു. “ഒരു മനുഷ്യജീവനോട് ഇത്രയും അനാദരവ് കാണിക്കുന്നത് ഞെട്ടിപ്പിക്കുന്നതാണ്,” എഡ്മന്റൺ പോലീസ് സർവീസിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ സൈക്കിൾ യാത്രികൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ വീഡിയോയിലുള്ളവരെക്കുറിച്ചോ വാഹനത്തെക്കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ ഉടൻ തന്നെ പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
വീഡിയോ : edmonton/video/2025/08/08/cyclist-in-hospital-after-being-hit-deliberately-by-driver-eps
Humanity has frozen!; Cyclist hit and run over by car in Edmonton, passengers laugh and laugh; Video shared on social media



