Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കനേഡിയൻ സൈനികർക്ക് ശമ്പള വർധനവ്; 200 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ച് കാർണി സർക്കാർ

Canada Varthakal by Canada Varthakal
August 8, 2025
in Canada
Reading Time: 1 min read
canada soliders.

കനേഡിയൻ സായുധ സേനയിലെ (Canadian Armed Forces) അംഗങ്ങൾക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുന്നതിനായി 200 കോടി ഡോളറിന്റെ വാർഷിക നിക്ഷേപം പ്രഖ്യാപിച്ച് ലിബറൽ സർക്കാർ. കുറഞ്ഞ റാങ്കുകളിലുള്ള സൈനികർക്ക് മുൻഗണന നൽകിക്കൊണ്ടാണ് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത്.സൈന്യത്തിലെ അംഗബലം വർദ്ധിപ്പിക്കുന്നതിനും ഉദ്യോഗസ്ഥരെ നിലനിർത്തുന്നതിനും ഇത് സഹായിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. നാറ്റോയുടെ ആവശ്യങ്ങൾ നിറവേറ്റാനും, സൈന്യത്തിലെ നിലവിലെ പ്രതിസന്ധി പരിഹരിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ പദ്ധതി.

ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന ഈ ശമ്പള വർധനവ് പ്രകാരം, സൈനികരുടെ ശമ്പളത്തിൽ 20 ശതമാനം വർധനവുണ്ടാകും. റിസർവ് സേനയിലുള്ളവർക്ക് ഇത് 13 ശതമാനമായിരിക്കും. ലഫ്റ്റനന്റ്-കേണൽ റാങ്ക് വരെയുള്ള ഉദ്യോഗസ്ഥർക്ക് 13 ശതമാനവും, കേണൽ റാങ്കിലുള്ള ഉയർന്ന ഉദ്യോഗസ്ഥർക്ക് 8 ശതമാനവും ശമ്പളം വർദ്ധിക്കും. 1998-ന് ശേഷം ആദ്യമായാണ് ഇത്തരമൊരു ശമ്പള പരിഷ്കരണം നടപ്പാക്കുന്നത്.

ADVERTISEMENT

പുതിയ സൈനികരെ ആകർഷിക്കുന്നതിനും നിലവിലുള്ളവരെ നിലനിർത്തുന്നതിനും കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. അടിസ്ഥാന പരിശീലനം പൂർത്തിയാക്കുന്നവർക്ക് 10,000 ഡോളറും, അധിക പരിശീലനത്തിന് ശേഷം 20,000 ഡോളറും, ആദ്യ സർവ്വീസ് കാലാവധി പൂർത്തിയാക്കുമ്പോൾ അടുത്തൊരു 20,000 ഡോളറും ബോണസായി ലഭിക്കും. കൂടാതെ, പ്രതിരോധ മേഖലയിൽ സേവനം ചെയ്യുന്ന സൈനികർക്ക് നൽകുന്ന അലവൻസുകളും വർദ്ധിപ്പിച്ചിട്ടുണ്ട്.

നിലവിൽ, കനേഡിയൻ സായുധ സേനയ്ക്ക് 12,800 സൈനികരുടെ കുറവുണ്ട്. 76 ശതമാനം തസ്തികകളിലും ജീവനക്കാരുടെ കുറവുണ്ടെന്ന് അധികൃതർഅറിയിച്ചു. മാരിടൈം ടെക്നീഷ്യൻസ്, ആർമി സിഗ്നൽ ഓപ്പറേറ്റർമാർ, എയർഫോഴ്സ് ടെക്നീഷ്യൻസ് തുടങ്ങിയ വിഭാഗങ്ങളിൽ കടുത്ത സമ്മർദ്ദമാണ് നിലനിൽക്കുന്നത്. ഈ പ്രശ്നങ്ങൾ പരിഹരിക്കാനും സൈന്യത്തിന്റെ ശേഷി വർദ്ധിപ്പിക്കാനും ഈ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

Canadian soldiers to get pay hike;

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

U.S. Capitol Building
Canada

മൂന്ന് തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്‌തെന്ന് ആരോപണം; യുഎസില്‍ കനേഡിയന്‍ പൗരയ്ക്കെതിരെ കേസ്

by Canada Varthakal
September 25, 2026
David Eby Announces Condo Tax Plan
Canada

വില്‍ക്കാതെ കിടക്കുന്ന പുതിയ കോണ്ടോ യൂണിറ്റുകള്‍ക്ക് നികുതി

by Canada Varthakal
September 25, 2026
anada Grocery Prices
Canada

ഗ്രോസറി ബില്ല് കണ്ട് ഞെട്ടേണ്ട; കാനഡയിൽ കച്ചവടക്കാരുടെ വിലയിടൽ രീതി പരിശോധിക്കാൻ തീരുമാനം

by Canada Varthakal
September 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.