കാനഡയിൽ ‘eleven’ എന്ന ബ്രാൻഡിൽ CHIC BABY കമ്പനി വിറ്റഴിച്ച BChic, Chicure മോഡൽ ബേബി നെസ്റ്റുകൾ തിരിച്ച് വിളിക്കാൻ ഹെൽത്ത് കാനഡ ഉത്തരവിട്ടു. വീഴ്ച, ശ്വാസംമുട്ടൽ, കുടുങ്ങിപ്പോകാനുള്ള സാധ്യത എന്നിവ ഈ ഉത്പന്നങ്ങൾക്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 2020 ഫെബ്രുവരി മുതൽ 2025 ജൂലൈ വരെ കാനഡയിൽ വിറ്റഴിച്ച 3,007 യൂണിറ്റുകൾ തിരിച്ച് വിളിക്കാനാണ് നിർദ്ദേശം.
തലയിണയോട് കൂടിയ വിവിധതരം പ്രിന്റുകളുള്ള തുണികളിലാണ് ഈ ഉത്പന്നങ്ങൾ വിപണിയിലെത്തിയത്. ഓരോ നെസ്റ്റിനും ‘eleven’ എന്ന ബ്രാൻഡ് നെയിം ഉള്ള ടാഗ് ഉണ്ട്.
Chicure മോഡലിന് ഒരു ഹാൻഡ്ബാഗ് പോലെ മടക്കി കൊണ്ടുപോകാനുള്ള സൗകര്യവുമുണ്ട്. ഈ ഉത്പന്നങ്ങൾ ഉപയോഗിച്ച് 2025 ജൂലൈ 18 വരെ കാനഡയിൽ നിന്ന് പരിക്കുകളോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് CHIC BABY അറിയിച്ചു.
ഈ ഉത്പന്നങ്ങൾ ഉടൻ തന്നെ ഉപയോഗിക്കുന്നത് നിർത്തി നശിപ്പിക്കണമെന്ന് ഹെൽത്ത് കാനഡ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. കുഞ്ഞുങ്ങളെ സുരക്ഷിതമായി കിടത്താനുള്ള മാർഗ്ഗങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഹെൽത്ത് കാനഡയുടെ സേഫ് സ്ലീപ് ഗൈഡ് ലൈൻസിൽ ലഭ്യമാണ്. ഈ ഉത്പന്നങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി info@chicbaby.ca എന്ന ഇമെയിൽ വിലാസത്തിലോ കമ്പനിയുടെ വെബ്സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.



