ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) കടന്നുവരവോടെ ഈ ലോകം പുതിയ മാനങ്ങളിലേക്ക് ഉയരുകയാണെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. ആഗോള വിനോദ, മാധ്യമ വ്യവസായം AI വിപ്ലവത്തിൻ്റെ പിൻബലത്തിൽ അസാധാരണമായ വളർച്ചയിലേക്ക് കുതിക്കുകയാണ്. പ്രമുഖ കൺസൾട്ടിംഗ് സ്ഥാപനമായ PwC യുടെ പുതിയ റിപ്പോർട്ട് അനുസരിച്ച് ഈ മേഖല 2029-ഓടെ 3.5 ട്രില്യൺ ഡോളർ വരുമാനത്തിലെത്തും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 3.7% വാർഷിക വളർച്ചാ നിരക്ക് കൈവരിക്കുമെന്നും ഡിജിറ്റൽ, നോൺ-ഡിജിറ്റൽ വിഭാഗങ്ങൾ ഈ വളർച്ചയ്ക്ക് സംഭാവന നൽകുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.
പണപ്പെരുപ്പവും മാറുന്ന വ്യാപാര സാഹചര്യങ്ങളും കാരണം ഉപഭോക്താക്കൾ സ്ട്രീമിംഗ് സബ്സ്ക്രിപ്ഷനുകൾ, സിനിമാ ടിക്കറ്റുകൾ തുടങ്ങിയ വിനോദ ചെലവുകളിൽ സമ്മർദ്ദം നേരിടുന്നുണ്ട്. എന്നാൽ ഈ സാമ്പത്തിക പ്രതിസന്ധിയിലും ഡിജിറ്റൽ പരസ്യങ്ങൾ ഉൾപ്പെടെയുള്ള പരസ്യ മേഖല വ്യവസായത്തിന്റെ പ്രധാന വളർച്ചാ എഞ്ചിനായി മാറിക്കൊണ്ടിരിക്കുകയാണ്. പരസ്യം ചെയ്യുന്നവർക്ക് ഉപഭോക്താക്കളിലേക്ക് കൂടുതൽ കൃത്യമായി എത്താനും അവരുമായി ബന്ധം നിലനിർത്താനും AI-യും ഹൈപ്പർ-പേഴ്സണലൈസേഷനും സഹായിക്കുന്നതായി PwC എടുത്തുപറയുന്നു.
2024-ൽ ആഗോള പരസ്യ വരുമാനത്തിന്റെ 72% ഡിജിറ്റൽ പരസ്യങ്ങളിൽ നിന്നായിരുന്നു. ഇത് 2029-ഓടെ 80% ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. കണക്റ്റഡ് ടിവി പരസ്യങ്ങൾ ഈ മാറ്റത്തിൽ നിർണായക പങ്ക് വഹിക്കും; ഈ മേഖലയിലെ പരസ്യ വരുമാനം ദശാബ്ദാവസാനത്തോടെ 51 ബില്യൺ ഡോളറിലെത്തും. വീഡിയോ ഗെയിം വ്യവസായവും പ്രധാന സംഭാവന നൽകുന്നത് തുടരും; ഇതിലെ വരുമാനം 2029-ൽ 300 ബില്യൺ ഡോളറിലെത്തുമെന്നും റിപ്പോർട്ട് പറയുന്നു.
കസ്റ്റമൈസ്ഡ് ഉള്ളടക്കത്തിനും നൂതന ആശയങ്ങൾക്കും മുൻഗണന നൽകുന്ന ഈ മാറുന്ന സാഹചര്യത്തിൽ വിജയിക്കാൻ വ്യവസായ രംഗത്തുള്ളവർ വേഗത്തിൽ മാറ്റങ്ങളോട് പൊരുത്തപ്പെടുകയും സാങ്കേതികമായി മുന്നോട്ട് പോകുകയും വേണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
AI പരസ്യ മേഖലയെ പുനർരൂപകൽപ്പന ചെയ്യുമെങ്കിലും ലൈവ് ഇവന്റുകളും മറ്റ് പരമ്പരാഗത മാധ്യമ രൂപങ്ങളും വ്യവസായത്തിന്റെ മൊത്തത്തിലുള്ള വളർച്ചയെ പിന്തുണയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്നും PwC റിപ്പോർട്ടിൽ പറയുന്നു. ഈ സംയോജിത വളർച്ച ആഗോള മാധ്യമ വ്യവസായത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുമെന്ന് വിദഗ്ധർ കരുതുന്നു
AI wave in advertising too: Target of $3.5 trillion






