Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

ടെക്സസിനെ വിഴുങ്ങി പ്രളയം: 13 മരണം, 20 കുട്ടികളെ കാണാനില്ല; ആശങ്കയിൽ അധികൃതർ!

Canada Varthakal by Canada Varthakal
July 4, 2025
in World
Reading Time: 1 min read
ടെക്സസിനെ വിഴുങ്ങി പ്രളയം: 13 മരണം, 20 കുട്ടികളെ കാണാനില്ല; ആശങ്കയിൽ അധികൃതർ!

അമേരിക്കയിലെ ടെക്സസിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 13 പേർ മരിക്കുകയും 20 കുട്ടികളെ കാണാതാവുകയും ചെയ്തതായി അധികൃതർ അറിയിച്ചു. കെർ കൗണ്ടിയിലാണ് മരണങ്ങൾ സംഭവിച്ചത്. കാണാതായവരിൽ ഒരു സമ്മർ ക്യാമ്പിൽ നിന്നുള്ള 20 കുട്ടികളും ഉൾപ്പെടുന്നു. ടെക്സസ് ലെഫ്റ്റനന്റ് ഗവർണർ ഡാൻ പാട്രിക് വെള്ളിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇത് സ്ഥിരീകരിച്ചത്. “45 മിനിറ്റിനുള്ളിൽ ഗ്വാഡലൂപ്പ് നദി 26 അടി ഉയർന്നു, ഇത് നാശനഷ്ടങ്ങളുണ്ടാക്കുന്ന വെള്ളപ്പൊക്കമായിരുന്നു, സ്വത്തുക്കളും ജീവനും നശിച്ചെന്ന് അദ്ദേഹം പറഞ്ഞു.

ക്യാമ്പ് മിസ്റ്റിക് എന്ന ഓൾ-ഗേൾസ് ക്യാമ്പിൽ ഏകദേശം 750 കുട്ടികളുണ്ടായിരുന്നു. അവിടെ “വലിയ തോതിലുള്ള” വെള്ളപ്പൊക്കമാണ് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാണാതായ കുട്ടികളെക്കുറിച്ച് രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് ലെഫ്റ്റനന്റ് ഗവർണർ പാട്രിക് അറിയിച്ചു. ബന്ധപ്പെടാൻ സാധിക്കാത്ത കുട്ടികൾ സുരക്ഷിതരായിരിക്കാം, ആശയവിനിമയ തടസ്സങ്ങൾ മൂലമാകാം അവരെ കണ്ടെത്താൻ സാധിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT

രക്ഷാപ്രവർത്തനങ്ങൾക്കായി പൊതുജനങ്ങളിൽ നിന്ന് ലഭിച്ച ഹെലികോപ്റ്ററുകളുടെയും ഡ്രോണുകളുടെയും സഹായ വാഗ്ദാനങ്ങൾ ആവശ്യമില്ലെന്നും, നിലവിൽ 14 ഹെലികോപ്റ്ററുകൾ, 12 ഡ്രോണുകൾ, 9 രക്ഷാ ടീമുകൾ, നീന്തൽ വിദഗ്ധർ എന്നിവരുൾപ്പെടെ 400-500 പേർ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 4 ജൂലൈ സ്വാതന്ത്ര്യ ദിന വാരാന്ത്യത്തിൽ ആയിരക്കണക്കിന് കുട്ടികൾ പങ്കെടുക്കുന്ന നിരവധി സമ്മർ ക്യാമ്പുകൾ വെള്ളപ്പൊക്കബാധിത പ്രദേശത്തുണ്ടെന്നും മറ്റ് ക്യാമ്പുകളിൽ നിന്ന് ഇതുവരെ ആളുകളെ കാണാതായതായി റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം നടന്ന വാർത്താ സമ്മേളനത്തിൽ, നദീതീരത്തെ ക്യാമ്പുകൾ മുൻകൂട്ടി ഒഴിപ്പിക്കാത്തതിനെക്കുറിച്ച് കെർ കൗണ്ടി ജഡ്ജ് റോബ് കെല്ലി ചോദ്യം ചെയ്തു. “ഈ വെള്ളപ്പൊക്കം വരുമെന്ന് തങ്ങൾ അറിഞ്ഞില്ലെന്നും. ഈ പ്രദേശത്ത് മുന്നറിയിപ്പ് സംവിധാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെള്ളിയാഴ്ചയുണ്ടായ വെള്ളപ്പൊക്കം 1987-ലെ വെള്ളപ്പൊക്കത്തെക്കാൾ വലുതാണെന്നും, അന്ന് ഒരു ചർച്ച് ക്യാമ്പ് ബസ്സിലുണ്ടായിരുന്ന 10 കൗമാരക്കാർ മരിച്ചിരുന്നതായും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇവിടെ കൂടുതൽ വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ച് മുന്നറിയിപ്പുകൾ നിലവിലുണ്ട്.
കൗണ്ടിക്ക് മുന്നറിയിപ്പ് സംവിധാനമില്ലാത്തതിനാൽ വെള്ളപ്പൊക്കം ഇത്രയും ഭീകരമാകുമെന്ന് സൂചനയുണ്ടായിരുന്നില്ലെന്ന് കെർവില്ലെ മേയർ ജോ ഹെറിംഗും പറഞ്ഞു. വെള്ളപ്പൊക്കത്തിൽ വീടുകൾ ഒലിച്ചുപോയവരും ബന്ധുക്കളെ കാണാതായവരും ഉൾപ്പെടെ നിരവധി പേർക്ക് ഫേസ്ബുക്കിൽ സഹായം അഭ്യർത്ഥിച്ച് പോസ്റ്റുകളിട്ടിട്ടുണ്ട്. അതേസമയം, ന്യൂജേഴ്സിയിൽ കനത്ത മഴയിലും ഇടിമിന്നലിലും മൂന്ന് പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. 79 വയസ്സും 25 വയസ്സുമുള്ള രണ്ട് പുരുഷന്മാരും 44 വയസ്സുള്ള ഒരു സ്ത്രീയും മരങ്ങൾ കാറിനു മുകളിൽ വീണാണ് മരിച്ചത്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

റഷ്യൻ സമുദ്രാതിർത്തിയിൽ എംവി ഒമോർഫി കപ്പലിന് നേരെ ആക്രമണം: ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം
World

റഷ്യൻ സമുദ്രാതിർത്തിയിൽ എംവി ഒമോർഫി കപ്പലിന് നേരെ ആക്രമണം: ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം

by Canada Varthakal
July 25, 2026
തീയിൽ വെന്ത് യൂറോപ്പ്; ഫ്രാൻസിലും സ്പെയിനിലും വൻ ഒഴിപ്പിക്കൽ, യുഎൻ സഹായം തേടി രാജ്യങ്ങൾ
World

തീയിൽ വെന്ത് യൂറോപ്പ്; ഫ്രാൻസിലും സ്പെയിനിലും വൻ ഒഴിപ്പിക്കൽ, യുഎൻ സഹായം തേടി രാജ്യങ്ങൾ

by Canada Varthakal
July 24, 2026
"Even if he forgets me, let him at least recognize me by this hair"—Footballer Marc Cucurella opens up about his son's medical condition.
World

‘എന്നെ മറന്നാലും ഈ മുടി കണ്ടെങ്കിലും അവൻ തിരിച്ചറിയട്ടെ’; മകന്റെ രോഗാവസ്ഥ തുറന്നുപറഞ്ഞ് ഫുട്ബോൾ താരം മാർക്ക് കുക്കുറെയ്യ

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.