നിരവധി വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കുന്ന രാജ്യമാണ് കാനഡ. എന്നാൽ നിലവിൽ കാനഡയുടെ ആഗോള അക്കാദമിക് നില തകർന്ന നിലയിലാണ്. 2025 ലെ CWUR വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗിൽ, 38 കനേഡിയൻ സർവകലാശാലകളിൽ 28 എണ്ണം റാങ്കിൽ പിന്നോട്ട് പോയി. ഗവേഷണ ഔട്ട്പുട്ട്, നയപരമായ സ്വാധീനം, ആഗോള മത്സരശേഷി എന്നിവയെക്കുറിച്ചുള്ള ആശങ്കകളാണ് ഇതിലൂടെ വ്യക്തമാകുന്നത്. 7 സർവകലാശാലകൾ മാത്രമാണ് റാങ്കിങ്ങിൽ മെച്ചപ്പെട്ടത്. 3 എണ്ണം സ്ഥിരത പുലർത്തി.
ടൊറന്റോ സർവകലാശാല ആഗോളതലത്തിൽ 23-ാം സ്ഥാനം നേടി. മക്ഗിൽ 27-ാം സ്ഥാനത്ത് തുടർന്നു. UBC 48-ാം സ്ഥാനത്തേക്ക് ഉയർന്നു
എന്തുകൊണ്ടാണ് ഈ റാങ്കിങ് ഇടിവ്?
ഗവേഷണ പ്രകടനം കുറയുന്നതാണ് പ്രധാനകാരണം. ആഗോളതലത്തിൽ, പ്രത്യേകിച്ച് ഏഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള കടുത്ത മത്സരവും മറ്റൊരു കാരണമാണ്. അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പരിധിയും ബിരുദാനന്തര വർക്ക് പെർമിറ്റ് മാറ്റങ്ങളും മൂലധന ആഘാതവും രാജ്യത്തെ സർവകലാശാലകളെ ബാധിച്ചിട്ടുണ്ട്.ചില സ്ഥാപനങ്ങളിൽ തൊഴിൽക്ഷമതാ സ്കോറുകൾ കുറയുന്നും ഒരു കാരണമാണ്.
എന്താണ് മാറ്റേണ്ടത്?
ഗവേഷണ ഫണ്ടിംഗ് വർദ്ധിപ്പിക്കുകയാണ് പ്രധാനമായും വേണ്ടത്. ആഗോള പ്രതിഭകളുടെ റിക്രൂട്ട്മെന്റ് വികസിപ്പിക്കുക, ശക്തമായ വ്യവസായ-അക്കാദമിക് പങ്കാളിത്തം കെട്ടിപ്പടുക്കുക എന്നിവയിലൂടെ മാത്രമേ അക്കാദമിക നിലവാരം തിരികെ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ എന്നാണ് വിദഗ്ദാഭിപ്രായം. നിക്ഷേപം, മികച്ച നയം, നവീകരണാധിഷ്ഠിത പരിഷ്കരണം എന്നിവയിലൂടെ ഉന്നത വിദ്യാഭ്യാസത്തിൽ ആഗോളതലത്തിൽ മത്സരക്ഷമത നിലനിർത്താൻ കാനഡ പ്രവർത്തിക്കേണ്ടതുണ്ടെന്നും അഭിപ്രായമുണ്ട്.



