Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വിദ്യാഭ്യാസ മേഖലയിൽ പുതിയ വെല്ലുവിളികൾ: കാനഡയിൽ അധ്യാപകക്ഷാമം രൂക്ഷമാകുന്നു

Canada Varthakal by Canada Varthakal
June 29, 2025
in Canada
Reading Time: 1 min read
വിദ്യാഭ്യാസ മേഖലയിൽ പുതിയ വെല്ലുവിളികൾ: കാനഡയിൽ അധ്യാപകക്ഷാമം രൂക്ഷമാകുന്നു

കാനഡയിലെ സ്കൂളുകളിൽ ഈ അധ്യായന വർഷം ഉടനീളം അധ്യാപകരുടെ ക്ഷാമം വലിയൊരു വെല്ലുവിളിയായി തുടരുകയാണ്. രാജ്യത്തുടനീളമുള്ള ഓരോ പ്രവിശ്യയെയും ടെറിട്ടറിയെയും ബാധിക്കുന്ന ഈ ഗുരുതരമായ പ്രതിസന്ധി മറികടക്കാൻ വിവിധ പ്രവിശ്യകളും ടെറിട്ടറികളും തീവ്രശ്രമത്തിലാണ്. അടുത്ത അധ്യായന വർഷത്തേക്ക് ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താനുള്ള ഊർജിതമായ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്.

കഴിഞ്ഞ വർഷം ആയിരക്കണക്കിന് അധ്യാപകരുടെ കുറവുണ്ടായ മോൺട്രിയലിലെ സ്ഥിതി വളരെ ആശങ്കാജനകമാണ്. യോഗ്യതയില്ലാത്ത അധ്യാപകരാണ് പല വിഷയങ്ങളും കൈകാര്യം ചെയ്യുന്നതെന്ന് രക്ഷിതാവായ കാതറിൻ കൊറാക്കാകിസ് പറയുന്നു. “കണക്ക് പഠിപ്പിക്കാൻ കണക്ക് അധ്യാപകനില്ല, ഫ്രഞ്ച് പഠിപ്പിക്കാൻ ഫ്രഞ്ച് അധ്യാപകനില്ല,”എന്ന് അവർ ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരിക്ക് ശേഷം പഠനത്തിൽ വന്ന നഷ്ടത്തിനൊപ്പം ഈ അവസ്ഥ കൂടി ചേരുമ്പോൾ കുട്ടികളുടെ പഠന നിലവാരം താഴുന്നു. ഉയർന്ന മാർക്ക് വാങ്ങിയിരുന്ന കുട്ടികൾക്ക് യോഗ്യതയില്ലാത്ത അധ്യാപകർ വന്നതോടെ മാർക്ക് കുറഞ്ഞെന്നും അവർക്ക് ട്യൂഷൻ നൽകേണ്ടി വന്നുവെന്നും കൊറാക്കാകിസ് കൂട്ടിച്ചേർത്തു.

ADVERTISEMENT

അധ്യാപകക്ഷാമം രാജ്യത്തുടനീളം വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. പലപ്പോഴും യോഗ്യതയില്ലാത്ത അധ്യാപകരെ ആശ്രയിക്കേണ്ടി വരുന്നത് വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ സാരമായി ബാധിക്കുന്നു. പ്രായമായ അധ്യാപകരുടെ വിരമിക്കലും ജനസംഖ്യാ വർധനവുമാണ് ഈ ക്ഷാമത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് ചില പ്രവിശ്യയെയും ടെറിട്ടറിയെയും വാദിക്കുന്നു. നിലവിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് ജോലിഭാരം കൂടുകയും, ആവശ്യമായ പിന്തുണ ലഭിക്കാതെ വരുകയും ചെയ്യുന്നത് പലരെയും ഈ മേഖല വിട്ടുപോകാൻ പ്രേരിപ്പിക്കുന്നു.

കാനേഡിയൻ ടീച്ചേഴ്സ് ഫെഡറേഷൻ (CTF) നടത്തിയ സർവേ പ്രകാരം, പ്രതികരിച്ചവരിൽ ഏകദേശം 80 ശതമാനം പേരും ജോലിയിൽ ബുദ്ധിമുട്ടുകൾ നേരിടുന്നവരാണ്. 55 ശതമാനം പേർക്ക് തൊഴിലിടങ്ങളിൽ അക്രമമോ അതിക്രമങ്ങളോ നേരിടേണ്ടി വന്നിട്ടുണ്ട്. 77 ശതമാനം പേർക്ക് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഗണ്യമായി വർദ്ധിച്ചതായി തോന്നിയിട്ടുണ്ട്. കോവിഡ് കാലത്തെ സമ്മർദ്ദങ്ങളും അധ്യാപകരുടെ മാനസിക നിലയെ സാരമായി ബാധിച്ചതായി സർവേ പറയുന്നു.

ഈ പ്രതിസന്ധി മറികടക്കാൻ വിവിധ പ്രവിശ്യകളും ടെറിട്ടറികളും ഇപ്പോൾ പുതിയ റിക്രൂട്ട്മെൻ്റ് കാമ്പെയ്‌നുകൾ ആരംഭിക്കുകയും, വിദൂര ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള അധ്യാപകർക്ക് സ്വന്തം കമ്മ്യൂണിറ്റികളിൽ പരിശീലനം നൽകുന്നതിനുള്ള പരിപാടികൾക്ക് ധനസഹായം നൽകുകയും ചെയ്യുന്നുണ്ട്. കൂടാതെ, പുതിയ അധ്യാപകർക്ക് സാമ്പത്തിക സഹായങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. അധ്യാപക പരിശീലനത്തിനുള്ള സമയം കുറയ്ക്കാനും കൂടുതൽ വിദ്യാർത്ഥികളെ ഉൾക്കൊള്ളിക്കാനും ചില പ്രവിശ്യകൾ ആലോചിക്കുന്നുണ്ട്. എന്നാൽ ഇത് പരിശീലനത്തിൻ്റെ ഗുണനിലവാരത്തെ ബാധിക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

അധ്യാപകക്ഷാമം പരിഹരിക്കാൻ ദീർഘകാല നിക്ഷേപങ്ങൾ ആവശ്യമാണെന്ന് അധ്യാപകർ ചൂണ്ടിക്കാണിക്കുന്നു. കേവലം താൽക്കാലിക പരിഹാരങ്ങൾക്കപ്പുറം, അധ്യാപകർക്ക് മാന്യമായ ശമ്പളവും മികച്ച തൊഴിൽ സാഹചര്യങ്ങളും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അധ്യാപനം ഒരു അഭിമാനാർഹമായ ജോലിയായി തിരിച്ചുവരാൻ ഇത്തരം നടപടികൾ അനിവാര്യമാണ്.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Mark-Carney.
Canada

പ്രധാനമന്ത്രി മാർക്ക് കാർണിക്ക് വധഭീഷണി; മോൺട്രിയൽ സ്വദേശി അറസ്റ്റിൽ

by Canada Varthakal
August 10, 2026
downtown Halifax
Canada

ഹാലിഫാക്സിൽ ബോംബ് ഭീഷണി: ന​ഗരത്തിൽ നിന്ന് ആളുകളെ മാറ്റി, സ്ഥാപനങ്ങൾ അടച്ചു

by Canada Varthakal
August 10, 2026
രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ബി.സിയിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്ന് വയസ്സുകാരിയെ കരടി ആക്രമിച്ചു
Canada

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ബി.സിയിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന മൂന്ന് വയസ്സുകാരിയെ കരടി ആക്രമിച്ചു

by Canada Varthakal
August 10, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.