പ്രവചനങ്ങൾക്ക് ഈ വേളയിൽ പ്രസക്തിയില്ലെങ്കിലും
2026 വേൾഡ് കപ്പ് തികച്ചും വ്യത്യസ്തതകൾ കൊണ്ട് നിറഞ്ഞ ഒന്നായിരിക്കും എന്നതിൽ സംശയമില്ല അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്, മൂന്നു രാജ്യങ്ങൾ ലോക കിരീട വേദി പങ്കിടുന്നു എന്നതാണ്.
ഫുട്ബോൾ പ്രേമികൾക്ക് 2026 വേൾഡ് കപ്പ് ഒരുപിടി സങ്കടവും ആകാംഷയും നിറഞ്ഞതായിരിക്കും. പല ലെജൻഡറി ഫുട്ബോൾ കളിക്കാരുടെയും അവസാന ലോകകപ്പായും, ചോരത്തിളപ്പുള്ള ഒരു കൂട്ടം യുവതാരങ്ങളുടെ ആദ്യ കാൽവെപ്പും കൂടിയാവും ഈ ലോകകപ്പ്.
ലോക കിരീടം ആരെടുക്കും എന്ന ചോദ്യത്തിനു ഇത്ര നേരത്തെ തന്നെ പ്രസക്തിയില്ലെങ്കിൽ പോലും
നിലവിലെ നിരീക്ഷണങ്ങൾ അനുസരിച്ച് ഫ്രാൻസ്, സ്പെയിൻ, അർജന്റീന, ബ്രസീൽ എന്നീ നാല് ടീമുകൾ ആയിരിക്കും അതിൽ മുൻപന്തിയിൽ നിൽക്കുന്നത്.
ഫ്രാൻസ്🇨🇵
2022 വേൾഡ് കപ്പ് കണ്ട ഓരോ വ്യക്തിക്കും ഫ്രാൻസ് എന്ന മദയാനയെ തളക്കാൻ അർജന്റീന പാടു പെട്ടത് എങ്ങനെയെന്നത് ഓരോ ഫുട്ബോൾ പ്രേമികൾക്കും മനസ്സിലായ കാര്യമാണ്. 2026 ലേക്ക് വരുമ്പോൾ അവരിൽ പലരും ക്ലബ് ഫുട്ബോളിൽ കളിച്ചു പയറ്റി തെളിഞ്ഞാണ് വരുന്നത്. അവരിലെ ഫോർവേഡിൽ തിളങ്ങാനായി ഉസ്മാൻ ഡെമ്പലെ എന്ന 28 കാരനും “കിലിയൻ എമ്പാമ്പേ” എന്ന 26 കാരനും മാത്രം മതിയാവും. ക്ലബ് ഫുട്ബോളിൽ ഇരുവരും തീതുപ്പുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ക്ലബ് ഫുട്ബോളിൽ പിഎസ്സിക്ക് വേണ്ടി UCL അടക്കം 3 പ്രധാന കിരീടങ്ങൾ നേടുന്നതിൽ ഉസ്മാൻ ഡെമ്പലെയുടെയുടെ പങ്ക് ചെറുതല്ല സാധാരണ ഒരു താരമായല്ലാ മറിച്ചു ഗർജിക്കുന്ന കരിംപുലിയെ പോലെയാണ് നിലവിൽ അയാൾ പന്ത് തട്ടുന്നത് അതുകൊണ്ടുതന്നെ മികച്ച താരത്തിനുള്ള 2025 ലെ ballon d’or പട്ടികയിൽ ആദ്യ രണ്ടിൽ തന്നെ അദ്ദേഹമുണ്ട്. പിന്നീടുള്ള മറ്റൊരു താരമാണ് 26 കാരനായ കിലിയൻ എമ്പാമ്പേ. റയൽ മാഡ്രിഡ്- ലേക്കുള്ള കൂടുമാറ്റത്തിൽ താരം ഒരു വിന്നിംഗ് ഫോർവേഡ് ആയി നിലകൊള്ളുന്നു. പെലെയുടെ റെക്കോർഡ് തകർക്കാൻ സാധ്യതയുള്ള ഏക കളിക്കാരനും ഇന്നത്തെ സാഹചര്യത്തിൽ എമ്പാപ്പേ ആണ്.
സ്പെയിൻ🇪🇦
ഒരു കൂട്ടം യുവതാരങ്ങളാണ് അവർക്ക് വേണ്ടി 2026 ലോക കപ്പിൽ ബൂട്ടണിയുന്നത്. ലോക കപ്പ് പോലെ തന്നെ ഓരോ ആരാധകരും കാത്തിരിക്കുന്ന ഒരു മത്സരമാണ് “ഫൈനലിസ്മ ” നിലവിലെ യൂറോപ്പ്യൻ രാജാക്കന്മാരും കോപ്പ രാജാക്കന്മാരും ആയിരിക്കും അതിൽ കൊമ്പ് കോർക്കുക. യുവതാരങ്ങൾ കൊണ്ട് മുന്നേറുന്ന സ്പെയിൻ തന്നെയാണ് നിലവിലെ യൂറോപ്പിന്റെ രാജാക്കന്മാർ കൂടാതെ പയറ്റി തെളിഞ്ഞ ഒരു പിടി താരങ്ങൾ അവർക്കുണ്ട്. നിലവിൽ ഈ താരങ്ങൾ എല്ലാവരും ക്ലബ് ഫുട്ബോളിൽ തങ്ങളുടെ കളി മികവ് തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. ലാമിനെ യമൽ, പെഡ്രി,ഗാവി, എന്നീ താരങ്ങൾ “ബാഴ്‌സിലോന” യുടെ നിലവിൽ കുപ്പായത്തിൽ പന്ത് തട്ടുന്നവർ ആണ്. ഏതൊരു എതിരാളിയും ഭയക്കുന്ന റാമോസും അവരിൽ സജീവമാണ്. ബാർസിലോനയുടെ പത്താം നമ്പർ ജേഴ്സി അണിയാൻ പോകുന്ന ലാമിനെ യമൽ എന്ന 17 കാരനെക്കുറിച്ച് ഒരു ഫുട്ബോൾ പ്രേമിയോടും നിലവിൽ പറയേണ്ടതില്ല കൂടാതെ തന്നെ 2025 ലേ ബല്ലൻ ഡി ഓർ ആദ്യ രണ്ടിലെ മറ്റൊരു കളിക്കാരൻ കൂടിയാണ് ഈ 17 വയസ്സുകാരൻ.
അർജന്റീന🇦🇷
നിലവിലെ ലോകകപ്പ് വിജയികളായ മിശിഹായുടെ ടീമിന് ഇപ്പോഴും ഒരു വിള്ളലും വന്നിട്ടില്ല എന്നതാണ് വാസ്തവം. ടീം സ്പിരിറ്റിൽ കയറിവരുന്ന താരങ്ങളാണ് നിലവിലും അവർക്കുള്ളത്. ഡി മരിയ ഈ വേൾഡ് കപ്പിൽ പന്ത് തട്ടില്ല എന്ന ദുഃഖം ഉണ്ടെങ്കിൽ പോലും അവർ അവരുടെ നിരയിൽ മറ്റൊരു ഡി മരിയയെ സൃഷ്ടിച്ചിരിക്കും. ഒരു താരത്തിന്റെ കുറവുണ്ടായാൽ ആ താരതെ റീപ്ലേസ് ചെയ്യാൻ കഴിവുള്ള ഒരു താരത്തെ സൃഷ്ടിക്കാൻ അവർക്ക് സാധ്യമാണ് എന്നതാണ് ഈ ടീമിന്റെ സവിശേഷത. ഏതൊരു ഭാഗത്തുനിന്നും പന്തുമായി എതിർ ടീമിന്റെ പോസ്റ്റിലേക്ക് ഉന്നം വയ്ക്കാൻ കഴിവുള്ള മെസ്സി എന്ന “മിശിഹായും” അവർക്കുണ്ട്. അദ്ദേഹത്തിന് വേണ്ടി എന്തും ചെയ്യാനും ഈ ടീം മടിക്കില്ല എന്നത് നമ്മൾ ഓരോരുത്തരും കണ്ട ഒന്നാണ്.തങ്ങൾ നേടിയ ലോകകപ്പ് നിലനിർത്താൻ ഈ താരങ്ങൾ എന്തും ചെയ്യാൻ മടിക്കില്ല എന്നും നമുക്കറിയാം…
ബ്രസീൽ🇧🇷
ബ്രസീലില്ലാത്ത ലോകകപ്പ് ചരിത്രത്തിൽ ഇല്ല എന്നതും ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമും മികച്ച താരങ്ങൾ ഉണ്ടെന്നുള്ളതുമാണ് അവരുടെ പ്രത്യേകത. 2026 ലെ ബ്രസീൽ ടീമിന്റെ മറ്റൊരു പ്രത്യേകത അവരെ നയിക്കുന്നത് “കാർലോ” എന്ന മന്ത്രികൻ ആണ് എന്നതാണ്. കോച്ചിങ് കരിയറിൽ അദ്ദേഹത്തിന് നേടാൻ ഉള്ളത് ലോകകപ്പ് മാത്രമാണ് അത് നേടാനാണ് അദ്ദേഹം വന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ വരവ് ടീം നിരയിൽ തന്നെ വ്യത്യാസം വരുത്തിയിരിക്കുന്നു. “ദി ടാങ്ക്” എന്ന് ഓരോ “റിയൽ മാഡ്രിഡ്” ആരാധകനും വിശേഷിപ്പിക്കുന്ന കേസെമിരോ നിരയിൽ തിരിച്ചെത്തിയിരിക്കുന്നു. മൈതാനത്തെ മായാജാലങ്ങൾ കൊണ്ട് നിറയ്ക്കുന്ന നെയ്മർ എന്ന മജീഷ്യൻ ഇപ്പോഴും നിലവിലുണ്ട്. വേൾഡ് കപ്പിന് വേണ്ടി മാത്രം തന്റെ എല്ലാ കഴിവുകളും പുറത്തെടുക്കാതെ അതിനുവേണ്ടി നിലകൊള്ളുകയാണ് അദ്ദേഹം. ആൻസിലോട്ടി യുടെ കീഴിൽ “കേസെമിരോ നെയ്മർ, റോഡ്രൈഗോ,വിനിഷസ്, തുടങ്ങിയ താരങ്ങൾ കൊണ്ട് നേടാൻ സാധിക്കുന്ന ഒന്നു മാത്രമാണ് ലോകകപ്പ്. എന്തുതന്നെയായാലും ഈ ലോകകപ്പിൽ ബ്രസീൽ ടീം ബലവാന്മാരാണ്…
2026 ലോകകപ്പ് കഴിയുമ്പോൾ സന്തോഷത്തിനുമപ്പുറം കണ്ണുനീർ കൂടിയായരിക്കും ആയിരിക്കും വീഴുക എന്നതിൽ സംശയമില്ല എന്തെന്നാൽ “ലേവാൻഡോസ്കി, ഡി ബ്രയൻ, ബെൻസമ, റാമോസ്, ക്രിസ്ത്യാനോ റൊണാൾഡോ, ലുക മോഡ്രിക്,മുഹമ്മദ് സലാ, നെയ്മർ, മെസ്സി, സുവാറാസ് ” തുടങ്ങിയ താരങ്ങളുടെ അവസാന ലോകകപ്പായി ഇതു മാറിയേക്കാം.



