ഹരാരെ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നിരാശാജനകമായ പ്രകടനത്തിനും ടീമിൽ നിന്നുള്ള ഒഴിവാക്കലിനും പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശി. കളിയിലെ ഉയർച്ചതാഴ്ചകൾ ക്രിക്കറ്റിന്റെ സ്വാഭാവിക ഭാഗമാണെന്നും, പരിശീലകരുടെ നിർദേശങ്ങൾ കൃത്യമായി പാലിച്ച് വരും മത്സരങ്ങളിൽ മികച്ച തിരിച്ചുവരവ് നടത്തുമെന്നും താരം ബി.സി.സി.ഐ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ നിരാശപ്പെടുത്തിയതിനെ തുടർന്ന് അവസാന ടി20ക്കുള്ള പ്ലേയിങ് ഇലവനിൽ നിന്ന് വൈഭവിനെ ഒഴിവാക്കിയിരുന്നു. ഈ മത്സരങ്ങളിലത്രയും പരാജയപ്പെട്ട ഇന്ത്യ 0-4 എന്ന നിലയിലാണ് പരമ്പര കൈവിട്ടത്. കുറഞ്ഞ ഇന്നിങ്സുകൾക്ക് ശേഷം യുവ ഓപ്പണറെ ടീമിൽ നിന്ന് മാറ്റിയ മാനേജ്മെന്റ് തീരുമാനത്തിനെതിരെ മുൻ താരങ്ങളിൽ നിന്ന് വലിയ വിമർശനവും ഉയർന്നിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യ അണ്ടർ-19 ലോകകപ്പ് കിരീടം നേടിയപ്പോൾ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് വൈഭവ്. നിലവിലെ തിരിച്ചടികളിൽ നിരാശയുണ്ടെങ്കിലും ടീമംഗങ്ങളുടെയും പരിശീലകരുടെയും പിന്തുണ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
'Setbacks are part of cricket': Vaibhav Suryavanshi responds amidst criticism.






