ഖത്തറിലെ ദോഹയിൽ യുഎസ് സൈനികത്താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാൻ ആക്രമണത്തിൽ ആർക്കും പരുക്കില്ലെന്ന് ഖത്തർ. ഉചിതമായ സമയത്തു പ്രതികരിക്കുമെന്നും ഖത്തറിന്റെ അറിയിപ്പിൽ പറയുന്നു. കനത്ത സ്ഫോടന ശബ്ദം കേട്ടതിനെ തുടർന്ന് മലയാളികൾ ഉൾപ്പടെ ജനങ്ങൾ പാർപ്പിട കേന്ദ്രങ്ങളുടെ വെളിയിൽ ഇറങ്ങി. പിന്നാലെ, ആകാശത്ത് തലങ്ങും വിലങ്ങും പായുന്ന തീഗോളങ്ങളാണു കണ്ടതെന്ന് അവിടെ നിന്നുള്ള ദൃക്സാക്ഷികളായ ആളുകൾ പറഞ്ഞു.
ജനവാസ മേഖലയിൽ മിസൈലുകൾ വീണതായി റിപ്പോർട്ട് ഇല്ല. ആക്രമണത്തിൽ ആർക്കെങ്കിലും അപകടമുണ്ടായതായും റിപ്പോർട്ടില്ല. വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർ അവിടെ കുടുങ്ങിക്കിടക്കുകയാണ്. ഇവർക്കു പുറത്തേക്ക് ഇറങ്ങാൻ അനുമതിയില്ല. വിമാനത്താവളത്തിലെ ലൈറ്റുകൾ അണച്ചു. അറിയിപ്പ് ബോർഡുകളും നിർത്തിവെച്ചു.
ADVERTISEMENT



