ഇസ്രയേൽ – ഇറാൻ യുദ്ധസാഹചര്യത്തിൽ ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികളുമായി ആദ്യവിമാനമെത്തി. 290 പേരുമായാണ് ഇറാനിലെ മഷ്ഹദിൽനിന്നുള്ള വിമാനം രാത്രി പതിനൊന്നരയോടെ ഡൽഹിയിലെത്തിയത്. ജമ്മു കശ്മീരിൽ നിന്നുള്ളവരാണ് ഇന്ന് എത്തിയവരിൽ കൂടുതലും. മടങ്ങിയെത്തിയവരിൽ കേരളത്തിൽ നിന്നുള്ളവരില്ല. മറ്റു 2 വിമാനങ്ങൾ വൈകാതെ ഡൽഹിയിലെത്തും. ആയിരത്തോളം ഇന്ത്യക്കാരെ 3 പ്രത്യേക വിമാനങ്ങളിലാണ് തിരിച്ചെത്തിക്കുന്നത്.
സംഘർഷം രൂക്ഷമായതോടെ അടച്ച വ്യോമപാത ഇന്ത്യൻ വിമാനങ്ങൾക്ക് വേണ്ടി ഇറാൻ താൽക്കാലികമായി തുറന്നുകൊടുത്തതോടെയാണ് ഇന്ത്യൻ വിദ്യാർഥികളുടെ മടക്കം സാധ്യമായത്. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്ന് 110 ഇന്ത്യൻ വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയിരുന്നു. അർമീനിയ വഴിയാണ് ഇന്ത്യൻ വിദ്യാർഥികൾ രാജ്യത്ത് തിരികെ എത്തിയത്. ഡൽഹിയിൽ എത്തിയവരിൽ ഭൂരിഭാഗം പേരും ഇറാനിലെ ഉർമിയ സർവകലാശാലയിൽ നിന്നുള്ള വിദ്യാർഥികളാണ്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും നേരത്തെ മലയാളത്തിൽ അറിയുവാൻ,
Join Canada Talks whatsapp group
https://chat.whatsapp.com/LZNHc7C1qFv87PCTVnok4L



