അന്താരാഷ്ട്ര വിദ്യാർത്ഥി വിസകൾക്കുള്ള അപ്പോയിന്റ്മെന്റുകൾ ഷെഡ്യൂൾ ചെയ്യുന്നത് പുനരാരംഭിക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. എന്നാൽ മെച്ചപ്പെട്ട സ്ക്രീനിംഗിനായി എല്ലാ അപേക്ഷകരോടും അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വിശദാംശങ്ങളും ആവശ്യപ്പെടും.
അപേക്ഷകരുടെ സോഷ്യൽ മീഡിയ പരിശോധന വിപുലീകരിക്കാനും പൗരന്മാർ, സംസ്കാരം, സർക്കാർ, സ്ഥാപനങ്ങൾ, അല്ലെങ്കിൽ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സ്ഥാപക തത്വങ്ങൾ എന്നിവയോടെ എന്തെങ്കിലും എതിർപ്പുകൾ ഉണ്ടോ എന്ന് പരിശോധിക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. യുഎസിനോട് ശത്രുത പുലർത്തുന്ന അപേക്ഷകരെ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കാൻ തയ്യാറെടുക്കുന്നതിനിടെ, മെയ് അവസാനത്തോടെ ട്രംപ് ഭരണകൂടം വിദ്യാർത്ഥി വിസ അപ്പോയിന്റ്മെന്റുകൾ ഷെഡ്യൂൾ ചെയ്യുന്നത് നിർത്തിവച്ചിരുന്നു. വിദ്യാർത്ഥികൾ പ്രധാനമായും ഉപയോഗിക്കുന്ന എഫ് വിസകൾക്ക് അപേക്ഷിക്കുന്ന എല്ലാ അപേക്ഷകർക്കും ഈ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാകും.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും നേരത്തെ മലയാളത്തിൽ അറിയുവാൻ,
Join Canada Talks whatsapp group
https://chat.whatsapp.com/LZNHc7C1qFv87PCTVnok4L



